ലഹരിക്കുരുക്കിൽ കേരളം; 2021-ൽ എക്സൈസ് പിടിച്ചെടുത്തത് കോടിക്കണക്കിന് രൂപയുടെ ലഹരിവസ്തുക്കൽ





മാരക ലഹരിവസ്തുക്കളുടെ വിപണന കേന്ദ്രമായി കേരളം മാറിയതായി കണക്കുകൾ. 2021-ൽ എക്സൈസ് വകുപ്പ് പിടിച്ചെടുത്തത് കോടിക്കണക്കിന് രൂപയുടെ ലഹരിവസ്തുക്കളെന്ന് കണക്കുകൾ . എക്സൈസ് വകുപ്പ് കഴിഞ്ഞ വർഷം പിടിച്ചെടുത്ത ലഹരിമരുന്നുകളുടെ വിശദാംശംങ്ങൾ ട്വന്റി ഫോറിന് ലഭിച്ചു.







കഴിഞ്ഞ വർഷം സംസ്ഥാനത്ത് ലഹരിമരുന്നുമായി ബന്ധപ്പെട്ട് അറസ്റ്റിലായത് 3196 പേരാണ്. വിവിധ ജില്ലകളിൽ നിന്ന് എക്സൈസ് സംഘം പിടിച്ചെടുത്തത് 5632 കിലോ കഞ്ചാവാണ്. ലഹരിമരുന്ന് വിൽപ്പനയും ഉപയോഗവുമായും ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്‍തത് 3992 കേസുകളാണ്. ഏറ്റവും കൂടുതൽ കഞ്ചാവ് പിടിച്ചെടുത്തത് പാലക്കാട് നിന്നാണ്. 1954 കിലോ കഞ്ചാവാണ് പാലക്കാട് നിന്ന് പിടിച്ചെടുത്തത്. 760 കഞ്ചാവ് ചെടികളും 16 കിലോ ഹാഷിഷ് ഓയിലുകളും പിടിച്ചെടുത്തു. തിരുവനന്തപുരത്ത് നിന്ന് 1184 കിലോ കഞ്ചാവും പിടിച്ചെടുത്തു.






സംസ്ഥാനത്ത് വ്യപകമായി ബ്രൗൺ ഷുഗർ,ഹോറോയിൻ വില്പന നടക്കുന്നതിന്റെ കണക്കുകളാണ് ട്വന്റി ഫോറിന് ലഭിച്ചത്. എം ഡി എം എ, എൽ എസ് ഡി സ്റ്റാമ്പ് ഉപയോഗവതും വ്യാപകമാണ്. ഒരു കിലോയിലധികം നർക്കോട്ടിക്ക് ഗുളികകളും പരിശോധനയിൽ പിടിച്ചെടുത്തിരുന്നു.


Post a Comment

أحدث أقدم