കൂടാതെ ഗോവ മുന്‍ മുഖ്യമന്ത്രിയും പ്രതിരോധ മന്ത്രിയുമായിരുന്ന മനോഹര്‍ പരീക്കറിന്റെ മകന്‍ ഉത്പാല്‍ പരീക്കര്‍ ബിജെപി വിട്ടു. അദ്ദേഹത്തിന് നേരത്തെ നേതൃത്വം സീറ്റ് നിഷേധിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്. ബിജെപിക്ക് വലിയ തിരിച്ചടിയാണിത്. ഉത്പാലിനെ അനുനയിപ്പിക്കാന്‍ ബിജെപി ശ്രമിച്ചെങ്കിലും നടന്നില്ല. പിതാവ് മനോഹര്‍ പരീക്കറിന്റെ പനാജി സീറ്റ് നല്‍കാനാവില്ലെന്ന് നേരത്തെ ബിജെപി ഉത്പലിനെ അറിയിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹം പാര്‍ട്ടി വിട്ടത്. ഇതേ സീറ്റില്‍ നിന്ന് ബിജെപിക്കെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. തനിക്ക് ഒരു നിലപാട് എടുക്കാന്‍ സമയമായെന്ന് ഉത്പാല്‍ പറഞ്ഞു.
അതേസമയം മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ലക്ഷ്മി കാന്ത് പര്‍സേക്കര്‍ പാര്‍ട്ടി വിട്ടേയ്ക്കും. മത്സരിക്കാന്‍ അവസരം നിഷേധിച്ചതില്‍ പ്രതിഷേധിച്ചാണ് മുന്‍ മുഖ്യമന്ത്രിയുടെ വിമത നീക്കം. മാന്‍ഡറിമ്മില്‍ അദ്ദേഹം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
തുടര്‍ നീക്കങ്ങളുടെ ഭാഗമായി ലക്ഷ്മികാന്ത് പര്‍സേക്കര്‍ അനുഭാവികളുടെ യോഗം വിളിച്ച് ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്. ഗോവയില്‍ ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഗോവയില്‍ ബിജെപിക്ക് ഉള്ളില്‍ പ്രതിസന്ധി രൂക്ഷമായത്.
നേരത്തെ ബിജെപി എംഎല്‍എ വില്‍ഫ്രെഡ് ഡി സാ പാര്‍ട്ടി വിട്ടിരുന്നു. ഇദ്ദേഹവും സ്വതന്ത്രനായി മത്സരിക്കുമെന്ന് പ്രഖ്യാപിചിട്ടുണ്ട്. 2019ല്‍ കോണ്‍ഗ്രസ് വിട്ടു ബിജെപിയിലേക്കു ചേക്കേറിയ 10 എംഎല്‍എമാരില്‍ ഉള്‍പ്പെടുന്നയാളാണ് വില്‍ഫ്രെഡ് ഡി സാ. ഇദ്ദേഹം ഉള്‍പ്പെടെ ഒന്നര മാസത്തിനുള്ളില്‍ ബിജെപി വിടുന്ന ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ള നാലാമത്തെ എംഎല്‍എ കൂടിയായിരുന്നു ഇദ്ദേഹം. ഗോവയിലെ 34 സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ത്ഥി പട്ടികയാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയത്. പട്ടിക പ്രകാരം നിലവിലെ മുഖ്യമന്ത്രി പ്രമോദ് സാവന്ത് സാന്‍ക്വിലിമിലും ഉപമുഖ്യമന്ത്രി മനോഹര്‍ അജ്ഗാവ്ങ്കര്‍ മഡ്ഗാവിലും മത്സരിക്കും. നിലവിലെ പട്ടികയിലെ മന്ത്രിമാരില്‍ 2 പേര്‍ ഒഴികെയുള്ളവര്‍ ആദ്യ പട്ടികയിലുണ്ട്.
إرسال تعليق