73 വയസ്സുള്ള അമ്മ സഹായിക്കുന്നില്ല, മുടിയിൽ പിടിച്ചു തല ഭിത്തിയിൽ ഇടിപ്പിച്ചു ക്രൂര മർദ്ദനം‍








അമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മകൻ പുത്തൻവേലിക്കര തുരുത്തിപ്പുറം പടമാട്ടുമ്മൽ ഫ്രാൻസിസ് (50)നെ അറസ്റ്റ് ചെയ്ത‌ു. 73 വയസ്സുള്ള അമ്മ തന്നെ സഹായിക്കുന്നില്ലെന്നു പറഞ്ഞ് ഇയാൾ ക്രൂരമായി മർദിക്കുകയായിരുന്നു. അമ്മയുടെ മുടിയിൽ പിടിച്ചു തലയിൽ ഇടിക്കുകയും ഭിത്തിയിൽ പലപ്രാവശ്യം തല ഇടിപ്പിക്കുകയും ചെയ്തു. ശരീരത്തിലും മർദനമേറ്റു.






വീടിന്റെ വാതിലും, ടെലിവിഷനും അടിച്ചു തകർത്തു. 17 ന് രാത്രി 8 മണിയോടെയാണു സംഭവം. തുടർന്ന് ഒളിവിൽപോയ ഇയാളെ കോട്ടയത്തു നിന്നാണു പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എസ്ഐമാരായ എം.പി.സുധീർ, എം.എസ്.മുരളി, എഎസ്ഐ പി.എ.ഷാഹിർ, സിപിഒ പി.എ.അനൂപ് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.


Post a Comment

أحدث أقدم