കാസര്‍കോട്:
ജീവകാരുണ്യ പ്രവര്‍ത്തകനായ കാസര്‍കോട് കിളിംഗാറിലെ സായിറാം ഭട്ട് (85) നിര്യാതനായി. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് അല്‍പ്പം മുന്‍പായിരുന്നു അന്ത്യം
അശരണർക്കും അഗതികൾക്കും ഒരുപോലെ താങ്ങും തണലുമായിരുന്നു.
വീടില്ലാതെ പ്രയാസപ്പെടുന്ന നൂറുകണക്കിന് പേർക്ക്
സ്വന്തമായി ഭവനം നിർമിച്ച് നൽകി കാരുണ്യത്തിന്റെ
വലിയ മാതൃക അദ്ദേഹം തീർത്തിരുന്നു.
ബദിയടുക്ക സീതാംഗോളിയിലെ പരമ്പരാഗത കാർഷിക
കുടുംബത്തിലായിരുന്നു സായിറാം ഭട്ടിന്റെ ജനനം.
കൃഷിയിലെ വരുമാനത്തിനൊപ്പം ജ്യോതിഷത്തിലും
ആയുർവേദ ചികിത്സയിലും കിട്ടുന്ന പണവും അദ്ദേഹം
കാരുണ്യ പ്രവർത്തങ്ങൾക്കായി നീക്കിവെച്ചിരുന്നു.
🪀വാർത്തകൾ ലഭിക്കൻ👇
https://chat.whatsapp.com/2Ryr1Uyzwu643vAYt6juf
إرسال تعليق