പുലര്‍ച്ചെ ഒരു മണിയോടെ പെരിഞ്ഞനം ദേശീയ പാതയിലാണ് അപകടമുണ്ടായത്. അന്‍സിലും രാഹുലും സഞ്ചരിച്ച ബൈക്ക് പിക്ക് അപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു. പിക്കപ്പ് വാന്‍ ഡ്രൈവറെ പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ രാവിലെ ആറുമണിയോടെയാണ് വാഹനാപകടമുണ്ടായത്. വടകര സ്വദേശികളായ അശ്വിന്‍, അമല്‍ജിത്ത് എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
ഇന്ന് പുലര്‍ച്ചെയോടെ കണ്ണൂര്‍ ഭാഗത്ത് നിന്ന് കാസര്‍ഗോഡേക്ക് പോകുകയായിരുന്ന നാഷണല്‍ പെര്‍മിറ്റ് ലോറിയും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അശ്വിന്‍, അമല്‍ജിത്ത്, ആദര്‍ശ് എന്നിവരാണ് ഓട്ടോറിക്ഷയില്‍ ഉണ്ടായിരുന്നത്. പരുക്കേറ്റ ആദര്‍ശിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
إرسال تعليق