കടയില്‍ നിന്ന് വാങ്ങിയ ദോശമാവില്‍ നിന്ന് സീരിയല്‍ നടിക്ക് കിട്ടിയത് സ്വര്‍ണമൂക്കുത്തി. കാക്കനാട് താമസിക്കുന്ന സീരിയല്‍ താരം സൂര്യതാരക്കാണ് ദേശമാവില്‍ നിന്നും സ്വര്‍ണ മൂക്കുത്തി കിട്ടിയത്. തിങ്കളാഴ്ച രാത്രി ഏരൂരിലെ ഒരു കടയില്‍ നിന്നാവായിരുന്നു ഇവര്‍ ദോശമാവ് വാങ്ങിയത്. ഇതുപയോഗിച്ച് ദോശ ചുട്ട്, കഴിക്കാനെടുത്തപ്പോഴാണ് അതില്‍ മൂക്കുത്തി കണ്ടത്.തൃപ്പൂണിത്തറയിലെ അറിയപ്പെടുന്ന കമ്പനിയുടേതാണ് ദോശമാവ്. മാവ് പാക്ക് ചെയ്തപ്പോള്‍ അബദ്ധത്തില്‍ മൂക്കുത്തി ഊരി വീണതാവാമെന്നാണ് കരുതുന്നത്. കഴിക്കുന്നതിന് മുമ്പാണ് ദോശയില്‍ സ്വര്‍ണ മൂക്കുത്തി കണ്ടത്. കുട്ടികളോ മറ്റോ ഇതറിയാതെ കഴിച്ചിരുന്നെങ്കില്‍ മൂക്കുത്തി വയറ്റില്‍ പോയെനെയെന്നും സൂര്യതാരയും കുടുംബവും പറയുന്നു.
إرسال تعليق