നേവി ഹെലികോപ്റ്റർ താഴ്ന്ന് പറന്നു; ഏറ്റുമാനൂരിൽ ക്യാൻസർ രോഗിയുടെ വർക് ഷോപ്പ് തകർന്നു





ഏറ്റുമാനൂർ വള്ളിക്കാട് കുരിശുമല ഭാഗത്ത് ഹെലികോപ്ടർ താഴ്ന്ന് പറന്നത് പ്രദേശത്ത് ആശങ്ക പരത്തി. ഹെലികോപ്റ്ററുടെ കാറ്റേറ്റ് ക്യാൻസർ രോഗിയുടെ പെയിന്‍റിംഗ് വർക്ക് ഷോപ്പ് നശിച്ചു. താഴ്ന്ന് പറന്നത് നാവികസേനയുടെ ഹെലികോപ്റ്റർ ആണെന്ന് സ്ഥിരീകരിച്ചു. സംഭവത്തിൽ അന്വേഷണം നടത്താൻ ജില്ലാ പൊലീസ് മേധാവി നിർദേശം നൽകി.





കുരിശുമല സ്വദേശി കുഞ്ഞുമോൻ എന്നയാളുടെ പെയിന്‍റിംഗ് വർക്ക് ഷോപ്പ് കാറ്റേറ്റ് പൂർണമായും നശിച്ചു. ഹെലികോപ്റ്റർ അഞ്ച് മിനിറ്റോളം തന്‍റെ വീടിന് മുകളിൽ താഴ്ന്ന് പറന്ന് നിന്നുവെന്നാണ് കുഞ്ഞുമോനും കുടുംബവും പറയുന്നത്.






നാവികസേനയുടെ സിഎ ചാർലി എന്ന ഹെലികോപ്റ്ററാണ് താഴ്ന്ന് പറന്നതെന്നാണ് നാവികസേന നൽകിയ വിശദീകരണം. എന്തിനാണ് ഇത്രയും താഴ്ന്ന് പറന്നതെന്ന കാര്യത്തിൽ വിശദീകരണമില്ല. എന്തുകൊണ്ടാണ് ഹെലികോപ്റ്റർ താഴ്ന്ന് പറന്നുവെന്ന കാര്യം വിശദമായി അന്വേഷിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.


Post a Comment

أحدث أقدم