അരവിന്ദ് കെജ്‌രിവാളിന് കൊവിഡ്






ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അദ്ദേഹം തൻ്റെ രോഗവിവരം അറിയിച്ചത്. പോസിറ്റീവ് ആയതോടെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണെന്നും കെജ്‌രിവാൾ ട്വീറ്റ് ചെയ്തു.
“കൊവിഡ് ടെസ്റ്റ് നടത്തിയിരുന്നു. നേരിയ ലക്ഷണങ്ങൾ കണ്ടെത്തി. ഇപ്പോൾ വീട്ടിൽ സ്വയം നിരീക്ഷണത്തിലാണ്. കഴിഞ്ഞ ദിവസങ്ങളിൽ എന്നെ ബന്ധപ്പെട്ടവർ ദയവായി ടെസ്റ്റ് ചെയ്യുകയും സ്വയം നീരിക്ഷണത്തിൽ കഴിയുകയും വേണം” മുഖ്യമന്ത്രി പോസ്റ്റ് ചെയ്തു.





തെരഞ്ഞെടുപ്പ് പ്രചാരണത്തിൻ്റെ ഭാഗമായി പഞ്ചാബ്, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ അദ്ദേഹം എത്തിയിരുന്നു. അതേസമയം 4,099 പുതിയ കേസുകൾ കൂടി തിങ്കളാഴ്ച ഡൽഹിയിൽ ചെയ്തു. ഔദ്യോഗിക പ്രസ്താവന പ്രകാരം ഡൽഹിയിലെ പോസിറ്റീവ് നിരക്ക് 6.46 ശതമാനമാണ്. 6,288 കൊവിഡ്-19 രോഗികൾ ഹോം ഐസൊലേഷനിലാണ്. ഒരു മരണവും സ്ഥിരീകരിച്ചു.



Post a Comment

أحدث أقدم