പ്രമുഖ തമിഴ് വിനോദ ചാനലിലെ കുട്ടികളുടെ റിയാലിറ്റി ഷോയില്‍ അവതരിപ്പിച്ച സ്കിറ്റാണ് ബി.ജെ.പിയെ ചൊടിപ്പിച്ചത്.
രാജാവും വിദൂഷകനും തമ്മിലുള്ള സംഭാഷണമെന്ന രീതിയിലാണ് സ്കിറ്റ്. ഇതില്‍ നോട്ട് അസാധുവാക്കൽ, വിവിധ രാജ്യങ്ങളിലേക്കുള്ള യാത്രകൾ, മോദിയുടെ വസ്ത്രധാരണം, പൊതുസ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ തുടങ്ങിയവയെ കുറിച്ച് ഹാസ്യം ചേര്‍ത്തു നല്ലരീതിയില്‍ വിമര്‍ശിക്കുന്നുണ്ട്.
പരസ്യമായി മാപ്പ് പറയണമെന്നും റിയാലിറ്റി ഷോ ഡയറക്ടറെ പുറത്താക്കണമെന്നും ബിജെപി ആവശ്യപ്പെട്ടെങ്കിലും ചാനല്‍ പ്രതികരിച്ചില്ല.
ഇതോടെയാണു കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിനു ബി.ജെ.പി തമിഴ്നാട് ഐ.ടി സെല്‍ തലവന്‍ സി.ടി.ആര്‍ നിര്‍മല്‍ പരാതി നല്‍കിയത്. പരാതില്‍ ഏഴുദിവസത്തിനകം മറുപടി നല്‍കാനാണ് ചാനലിനു വാര്‍ത്താ വിതരണ മന്ത്രാലയം കത്ത് നല്‍കിയത്. അല്ലാത്ത പക്ഷം തുടര്‍നടപടികളിലേക്കു കടക്കുമെന്നാണു മുന്നറിയിപ്പ്. സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ നിന്നും വെബ് സൈറ്റില്‍ നിന്നും ബന്ധപ്പെട്ട ഭാഗം ഒഴിവാക്കാമെന്ന് ചാനല്‍ സമ്മതിച്ചതായി പരാതിക്കാരന്‍ അറിയിച്ചു. എന്നാല്‍ കുട്ടികളുടെ മോദീ വിമര്‍ശനം വിവിധ ഭാഷകളിലേക്കു മൊഴിമാറ്റി സമൂഹമാധ്യങ്ങളില്‍ വന്‍തോതില്‍ പ്രചരിക്കുന്നുണ്ട്
إرسال تعليق