വില്ലേജ് ഓഫീസറുടെ കസേരയിൽ ഉറങ്ങി കരാറുകാരൻ; ഒപ്പം മദ്യലഹരിയിൽ ജീവനക്കാരനും









രാവിലെ വട്ടവട വില്ലേജ് ഓഫീസിലെത്തിയ നാട്ടുകാർ ഞെട്ടി. ഓഫീസറുടെ കസേരയിൽ വിസ്തരിച്ച് ഉറങ്ങുകയാണ് കരാറുകാരൻ. മേശപ്പുറത്ത് തല ചായിച്ചുറങ്ങി ജീവനക്കാരനും കൂടെയുണ്ട്. വില്ലേജ് ഓഫീസർ അവധിയായിരുന്നത് കാര്യമായെന്ന് പറഞ്ഞ് നാട്ടുകാർ ദൃശ്യങ്ങൾ പകർത്തി സമൂഹ മാധ്യമങ്ങളിലും പങ്കുവച്ചു.  വിവരമറിയിച്ചതിനെ തുടർന്ന് ദേവികുളം തഹസിൽദാർ സ്ഥലത്തെത്തി. അപ്പോഴേക്കും ജീവനക്കാരൻ താമസ സ്ഥലത്തേക്ക് പോയിരുന്നു.
വട്ടവട വില്ലേജ് ഓഫിസിൽ അസിസ്റ്റന്റും ഓഫിസറും മാത്രമാണ് ജീവനക്കാരായി ഉള്ളത്. വില്ലേജ് ഓഫിസർ 3 ദിവസമായി അവധിയിലാണ്. തലേന്നു രാത്രി മുതൽ കരാറുകാരനൊപ്പം ജീവനക്കാരൻ ഓഫിസിൽ ഉണ്ടായിരുന്നെന്നു സമീപവാസികൾ പറഞ്ഞു. ജീവനക്കാരൻ മദ്യലഹരിയിലായിരുന്നുവെന്ന് കലക്ടർക്ക് റിപ്പോർട്ട് നൽകുമെന്ന് തഹസിൽദാർ വ്യക്തമാക്കി.



Post a Comment

أحدث أقدم