കോൺഗ്രസ് എംഎൽഎയ്ക്ക് ആജീവനാന്ത ക്യാബിനറ്റ് പദവി; ബിജെപിയുടെ നാടകീയ നീക്കം







തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കി നിൽക്കെ ഗോവയിൽ കോൺഗ്രസ് എംഎൽഎയ്ക്ക് ആജീവനാന്ത ക്യാബിനറ്റ് പദവി നൽകി ബിജെപി സർക്കാരിന്റെ നാടകീയ നീക്കം. മുൻ മുഖ്യമന്ത്രി കൂടിയായിരുന്ന പ്രതാപ് സിങ് റാണെയ്ക്കാണ് ഈ പദവി. ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്താണ് ഇക്കാര്യം ട്വിറ്ററിലൂടെ വ്യക്തമാക്കിയത്. ഇപ്പോൾ പൊരിയം മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയാണ് റാണെ.





ഗോവ മുൻമുഖ്യമന്ത്രി, മുൻ സ്പീക്കർ, നിയമസഭയിൽ 50 വർഷം പൂർത്തിയാക്കിയ നേതാവ് എന്നിങ്ങനെ വൻനേട്ടങ്ങൾ സ്വന്തം പേരിലുള്ള നേതാവാണ് റാണെ. 87 വയസുകാരനായ റാണെ 1987-2007 വര്‍ഷത്തിനിടയില്‍ നാല് തവണ ഗോവയുടെ മുഖ്യമന്ത്രിയായിട്ടുണ്ട്. വഹിച്ച പദവികളോടുള്ള ആദരസൂചകമായിട്ടാണ് അദ്ദേഹത്തിന് ഇത്തരമൊരു ആദരം നൽകാൻ തീരുമാനിച്ചതെന്നും മുഖ്യമന്ത്രി പറയുന്നു.





റാണെയുടെ മകന്‍ വിശ്വജിത് റാണെ നിലവില്‍ ബിജെപി മന്ത്രിസഭയില്‍ ആരോഗ്യ മന്ത്രി കൂടിയാണ്. വരുന്ന തിരഞ്ഞെടുപ്പിൽ അച്ഛനും മകനും ഒരേ മണ്ഡലത്തിൽ നിന്നും മൽസരിച്ചേക്കുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.



Post a Comment

أحدث أقدم