കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ കോണ്‍ഗ്രസ് നേതാവില്‍ നിന്ന് തോക്ക് പിടികൂടി SNEWS






പാലക്കാട് ഡി സി സി വൈസ് പ്രസിഡന്റ് കെ എസ് ബി എ തങ്ങളില്‍ നിന്നാണ് തോക്ക് പിടികൂടിയത്
കോയമ്പത്തൂർ : പാലക്കാട്ടെ പ്രമുഖ കോണ്‍ഗ്രസ് നേതാവില്‍ നിന്നും കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ തോക്ക് പിടികൂടി. പാലക്കാട് ഡി സി സി വൈസ് പ്രസിഡന്റ് കെ എസ് ബി എ തങ്ങളില്‍ നിന്നാണ് തോക്കും ഏഴ് ബുള്ളറ്റുകളും പിടികൂടിയത്.





ബെംഗളൂരുവിലേക്ക് പോകാനെത്തിയതായിരുന്നു അദ്ദേഹം. വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിലാണ് പഴയ റിവോള്‍വര്‍ തോക്കുമായി അദ്ദേഹം പിടിയിലായത്. നേരത്തെ തോക്കിന് ലൈസന്‍സുണ്ടായിരുന്നെങ്കിലും പിന്നീട് പുതുക്കിയിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.



Post a Comment

أحدث أقدم