ഗൂഗിൾ പേയും ഫോൺ പേയും നിശ്ചലമായി; വെട്ടിലായി ഉപഭോക്താക്കൾ


ചില സാങ്കേതിക കാരണങ്ങളാലാണ് യുപിഐ സേവനങ്ങൾ നിശ്ചലമായതെന്നും പ്രശ്‌നങ്ങൾ പരിഹരിച്ചിട്ടുണ്ടെന്നും അറിയിച്ചു

മൊബൈൽ ആപ്പുകൾ വഴിയുള്ള പേമെന്റ് സേവനങ്ങൾ നൽകുന്ന യുണിഫൈഡ് പേമെന്റ് ഇന്റർഫയ്സിന്റെ പ്രവർത്തനം ഞായറാഴ്ച വൈകിട്ടോടെ തകരാറിലായി. നിരവധി ഉപഭോക്താക്കൾക്കാണ് യുപിഐ ആപ്പുകൾ ഉപയോഗിക്കാൻ സാധിക്കാതെ വന്നത്.

നിരവധി ഉപഭോക്താക്കൾ യുപിഐ സെർവർ പ്രവർത്തിക്കുന്നില്ല എന്ന് ട്വിറ്ററിലൂടെ അറിയിച്ചു. ഗൂഗിൾ പേ, പേടിഎം പോലുള്ള ഡിജിറ്റൽ വാലറ്റുകൾ വഴി പണമിടപാട് നടത്താൻ സാധിക്കുന്നില്ലെന്ന് അവർ പറയുന്നു.

എന്നാൽ, പരാതി വ്യപകമായതോടെ പ്രതികരണവുമായി എൻപിസിഐ രംഗത്തെത്തി. ചില സാങ്കേതിക കാരണങ്ങളാലാണ് യുപിഐ സേവനങ്ങൾ നിശ്ചലമായതെന്നും പ്രശ്‌നങ്ങൾ പരിഹരിച്ചിട്ടുണ്ടെന്നും അറിയിച്ചു.


Post a Comment

أحدث أقدم