റോഡ് കടക്കുന്നതിനിടെ ലോറി ഇടിച്ചു; രക്തം വാർന്ന് പാതയോരത്ത് രണ്ട് മണിക്കൂർ; ദാരുണാന്ത്യം






വാളയാറിനടുത്ത് ദേശീയപാത മുറിച്ച് കടക്കുന്നതിനിടെ ഉണ്ടായ അപകടത്തിൽപ്പെട്ട് കാൽനടയാത്രികൻ മരിച്ചു. ചരക്കുലോറിയിടിച്ച് പാതയോരത്ത് കിടന്ന് രക്തം വാർന്നായിരുന്നു ദാരുണാന്ത്യം. രണ്ടുമണിക്കൂറിലേറെ ഇയാൾ റോഡരികിൽ കിടന്നിട്ടും ആശുപത്രിയിലെത്തിക്കാനോ സഹായിക്കാനോ പൊലീസിൽ അറിയിക്കാനോ ആരും തയ്യാറായില്ല.





രാവിലെ എട്ടരയോടെ ചാവടി സ്റ്റേഷനിൽ അതിർത്തിപരിശോധനയ്ക്കെത്തിയ‌ പൊലീസാണ് പരുക്കേറ്റ് കിടന്നയാളെ കണ്ടെത്തിയത്. കോയമ്പത്തൂർ മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടമുണ്ടാക്കിയ വാഹനം സിസിടിവിയുടെ സഹായത്തോടെ കണ്ടെത്താനാണ് പൊലീസിന്റെ നീക്കം. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.


Post a Comment

أحدث أقدم