അതേസമയം ബീഹാറിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 893 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഇതുവരെ ഒരു ഒമിക്രോൺ കേസ് മാത്രമാണ് കണ്ടെത്തിയിട്ടുള്ളത്. കൊവിഡ് പ്രതിരോധ പ്രവർത്തനനത്തിൻ്റെ ഭാഗമായി ബീഹാറിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. നാളെ മുതൽ 14 ദിവസത്തെ രാത്രി കർഫ്യൂവും മറ്റ് നിയന്ത്രണങ്ങളും പ്രാബല്യത്തിൽ വരും.
ഈ കാലയളവിൽ പാർക്കുകൾ, ജിമ്മുകൾ, നീന്തൽക്കുളങ്ങൾ, മാളുകൾ എന്നിവ സംസ്ഥാനത്ത് അടഞ്ഞുകിടക്കും. നേരത്തെ സംസ്ഥാനത്ത് 150 ഓളം ഡോക്ടർമാർ കൊവിഡ് പോസിറ്റീവായി. പട്‌നയിലെ നളന്ദ മെഡിക്കൽ കോളജ് ആൻഡ് ഹോസ്പിറ്റലിലെ (എൻഎംസിഎച്ച്) എഴുപത്തിരണ്ട് ഡോക്ടർമാർക്ക് കൂടി ചൊവ്വാഴ്ച കൊവിഡ് സ്ഥിരീകരിച്ചതായി മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു.
إرسال تعليق