സിപിഐഎം കേന്ദ്രകമ്മറ്റി യോഗം ഇന്ന് ഹൈദരാബാദിൽ







കോൺഗ്രസുമായുള്ള സമീപനത്തിന്റ പേരിൽ കേരളത്തിൽ സിപിഐഎം-സിപിഐ തർക്കം തുടരുന്നതിനിടെ നിർണായക സിപിഐഎം കേന്ദ്രകമ്മറ്റി യോഗം ഇന്ന് ഹൈദരാബാദിൽ ചേരും. പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയപ്രമേയത്തിന്റെ കരടിന് അംഗീകാരം നൽകുകയാണ് യോഗത്തിന്റ മുഖ്യ അജണ്ട.






കോൺഗ്രസുമായി ദേശീയ തലത്തിൽ സഖ്യം വേണ്ടെന്നാണ് കഴിഞ്ഞ പൊളിറ്റ് ബ്യൂറോയുടെ തീരുമാനം. എന്നാൽകേന്ദ്ര കമ്മറ്റിയിൽ അംഗങ്ങൾ വ്യത്യസ്ത നിലപാട് സ്വീകരിക്കാൻ സാധ്യതയുണ്ട്. കഴിഞ്ഞ കേന്ദ്ര കമ്മിറ്റി യോഗത്തിൽ ഇക്കാര്യത്തിൽ കേരള-ബംഗാൾ അംഗങ്ങൾ തമ്മിൽ ശക്തമായ വാദപ്രതിവാദങ്ങൾ നടന്നിരുന്നു. ഇക്കാര്യത്തിൽ സിപിഐയുടെ നിലപാടും യോഗത്തിൽ ചർച്ചയായേക്കും. ഒപ്പം കെ റെയിൽ സംബന്ധിച്ച വിവാദങ്ങളും യോഗത്തിൽ ഉയർന്നുവരാനിടയുണ്ട്.


Post a Comment

أحدث أقدم