ഇതുവരെയും എൽഇഡി ബൾബുകൾ വാങ്ങാത്ത ആളുകൾ കെഎസ്ഇബിയുടെ ഓഫീസുമായി ബന്ധപ്പെട്ട് ബൾബുകൾ എത്രയും പെട്ടെന്ന് തന്നെ വാങ്ങണമെന്ന് കെ എസ് ഇ ബി അറിയിച്ചിരിക്കുകയാണ്.
കേരള സാമൂഹ്യ സുരക്ഷാ മിഷന്റെ സമാശ്വാസ പദ്ധതിയിൽ ധനസഹായം ലഭിക്കുന്നതിന് വേണ്ടി അപേക്ഷ സമർപ്പിക്കുന്ന ആളുകളും നിലവിൽ ധനസഹായം ലഭിച്ചുകൊണ്ടിരിക്കുന്ന ആളുകളും ശ്രദ്ധിക്കേണ്ട അറിയിപ്പ് വന്നിരിക്കുകയാണ്.
ആധാർ കാർഡ് ലിങ്ക് ചെയ്തിട്ടുള്ള ബാങ്ക് പാസ് ബുക്ക്, ബി പി എൽ റേഷൻ കാർഡ്, ആധാർ കാർഡ്, എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഗുണഭോക്താവിന്റെ ഫോൺ നമ്പർ, മേൽവിലാസം ഉൾപ്പെടുത്തിയിട്ടുള്ള ലൈഫ് സർട്ടിഫിക്കേറ്റ് ഉൾപ്പെടെ കൃത്യമായി അപ്ഡേറ്റ് ചെയ്യണമെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചിരിക്കുകയാണ്. എല്ലാ ആളുകളും കൃത്യമായി ഈ കാര്യം ചെയ്തു തീർക്കുവാൻ ശ്രദ്ധിക്കുക.
29 ആളുകൾക്ക് കൂടി സംസ്ഥാനത്ത് ഒമിക്രോൺ വൈറസ് സ്ഥിരീകരിച്ചു. ആലപ്പുഴ, തൃശൂർ, മലപ്പുറം, തിരുവനന്തപുരം എന്നീ ജില്ലകളിൽ ആണ് വൈറസ് സ്ഥിരീകരിച്ചത്.
25 ആളുകൾ ലോ റിസ്ക് രാജ്യങ്ങളിൽ നിന്നും 2 പേർ ഹൈ റിസ്ക് രാജ്യങ്ങളിൽ നിന്നും എത്തിയവരാണ്. രണ്ടുപേർക്ക് സമ്പർക്കത്തിലൂടെയും ഒമിക്രോൺ വൈറസ് ബാധിച്ചിട്ടുണ്ട് എന്ന അറിയിപ്പാണ് പുറത്തു വന്നിരിക്കുന്നത്.
വിഡിയോ കാണാൻ.. 👇
إرسال تعليق