ഇതുസംബന്ധിച്ച നോട്ടീസുകൾ വീടുകളിലും സ്ഥാപനങ്ങളിലും ഹരിതകർമസേന എത്തിച്ചതാണ്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കത്തിക്കുകയാണ് എങ്കിൽ 6 മാസം തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കുന്നതാണ്.
പൊതുവഴിയിലും ജലാശയങ്ങളിലും ജൈവ മാലിന്യങ്ങൾ വലിച്ചെറിയുന്നത് അഞ്ചുവർഷം തടവും 5 ലക്ഷം രൂപ പിഴയും അല്ലെങ്കിൽ രണ്ടും കൂടി ലഭിക്കുന്നതാണ്. വീടുകൽ, റസ്റ്റോറന്റുകൾ, ഹോട്ടലുകൾ എന്നിങ്ങനെയുള്ള ഇടങ്ങളിൽ ജൈവമാലിന്യങ്ങളും അജൈവ മാലിന്യങ്ങളും തരംതിരിച്ച് സംസ്കരിച്ചില്ല എങ്കിൽ അഞ്ചു വർഷം വരെ തടവു ശിക്ഷയും ഒരു ലക്ഷം രൂപ വരെ പിഴയും ഈടാക്കും അല്ലെങ്കിൽ രണ്ടും കൂടിയോ ഈടാക്കും. ഓടയിലേക്കും ജലാശയങ്ങളിലേക്കും വിഷ മാലിന്യങ്ങൾ നിങ്ങൾ വലിച്ചെറിയുകയാണ് എങ്കിൽ മൂന്നു വർഷം വരെ തടവ് ശിക്ഷയും 2 ലക്ഷം രൂപ പിഴയും അല്ലെങ്കിൽ രണ്ടും കൂടി നിങ്ങൾക്ക് ലഭിച്ചേക്കാം.
ജലമലിനീകരണ നിയമപ്രകാരം ഒരു വർഷം മുതൽ ആറു വർഷം വരെ തടവ് ലഭിക്കാവുന്നതാണ്. പോലീസ് ആക്ട് പ്രകാരം പരിസ്ഥിതിക്ക് ഹാനികരം ഉണ്ടാക്കിയാൽ ഒരു വർഷം വരെ തടവോ അയ്യായിരം രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ലഭിക്കും. ഈ കാര്യങ്ങൾ നിങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ തടവ് ശിക്ഷയോ അല്ലെങ്കിൽ പിഴയോ നിങ്ങളിൽ നിന്നും ഈടാക്കും.
വിഡിയോ കാണാൻ..👇
إرسال تعليق