‘ബിജെപി എംഎൽഎയെ പൊതു വേദിയിൽ കയറി പരസ്യമായി കരണത്തടിച്ചു കർഷക നേതാവ് ’; വിഡിയോയിട്ട് പ്രതിപക്ഷം






ഉത്തർപ്രദേശിലെ ബിജെപി എംഎൽഎയെ കർഷകൻ പൊതുവേദിയിൽ കയറി തല്ലുന്ന വിഡിയോ പങ്കിട്ട് കോൺഗ്രസും സമാജ്​വാദി പാർട്ടിയും. ഉന്നാവോ സദാർ എംഎൽഎ പങ്കജ് ഗുപ്തയ്ക്കാണ് പൊതുവേദിയിൽ തല്ലു കിട്ടിയതെന്ന് വിഡിയോ പങ്കിട്ട് പ്രതിപക്ഷ പാർട്ടിക്കാർ ആരോപിക്കുന്നു. ജനക്കൂട്ടത്തെ നോക്കി വേദിയിലിരിക്കുന്ന എംഎൽഎയെ വടിയും കുത്തി വേദിയിലേക്ക് കയറി വന്ന വയോധികനായ ഒരാൾ കൈവീശി തല്ലുന്നതാണ് വിഡിയോയിൽ. 





ഇയാൾ ഒരു കർഷക നേതാവാണെന്ന് വിഡിയോ ട്വീറ്റ് ചെയ്ത് സമാജ്​വാദി പാർട്ടി പറയുന്നു. യോഗി സർക്കാരിന്റെ നിലപാടുകളോടുള്ള ജനത്തിന്റെ പ്രതികരണമാണിതെന്ന്  പറഞ്ഞാണ് വിഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്. യൂത്ത് കോൺഗ്രസ് നേതാക്കളും വിഡിയോ പങ്കുവച്ചിട്ടുണ്ട്. വിഡിയോ കാണാം.

വിഡിയോ കാണാൻ..👇









Post a Comment

أحدث أقدم