ആയുധവും യുദ്ധ സാമഗ്രികളും ഉപയോഗിച്ചില്ല; കപ്പലിലെ സ്ഫോടനത്തിൽ അന്വേഷണം






മുംബൈയിൽ നാവിക സേന കപ്പൽ ഐഎൻഎസ് രൺവീറിലുണ്ടായ സ്ഫോടനം സംബന്ധിച്ച അന്വേഷണം തുടരുന്നു. ആയുധങ്ങൾ കൊണ്ടോ യുദ്ധ സാമഗ്രികൾ കൊണ്ടോ അല്ല സ്ഫോടനം ഉണ്ടായതെന്നാണ് പ്രാഥമിക വിവരം. ഇന്നലെ വൈകിട്ട് നാലരക്ക് കപ്പലിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് നാവികസേനാംഗങ്ങൾ മരിക്കുകയും 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. കൃഷൻ കുമാർ, സുവിന്ദർ കുമാർ, എ.കെ. സിങ് എന്നിവരാണ് മരിച്ചത്. കപ്പലിൽ ഉണ്ടായിരുന്നവരുടെ   സമയോജിത ഇടപെടൽ സ്ഥിതി  നിയന്ത്രണ വിധേയമാക്കി എന്ന് നാവികസേന വ്യക്തമാക്കി. പ്രതിരോധ മന്ത്രാലയവും സ്ഫോടന വിവരം സ്ഥിരീകരിച്ചു. കപ്പലിന് കാര്യമായ കേടുപാടുകൾ ഇല്ല.കിഴക്കൻ നേവൽ കമാൻഡിന്റെ കീഴിലുള്ള കപ്പലാണ് ഐഎൻഎസ് രൺവീർ. 2021 നവംബർ മുതൽ ക്രോസ് കോസ്റ്റ് ഓപ്പറേഷനിലായിരുന്നു.

വിഡിയോ കാണാൻ..👇








Post a Comment

أحدث أقدم