യുപിയിലെ കുശിനഗർ ജില്ലയിൽ നടന്ന അപകടത്തിൽ രണ്ട് പേർക്ക് കൂടി പരിക്കേറ്റു. കിണർ മൂടിയ ലോഹ സ്ലാബിൽ ഇരിക്കുകയായിരുന്നു ഇവർ ബാരം കൂടിയതോടെ ഇത് തകർന്ന് കിണറ്റിലേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
വാര്ത്ത ഹൃദയഭേദകമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു.
വിവാഹത്തോടനുബന്ധിച്ച് നടത്തുന്ന 'ഹൽദി' ചടങ്ങിനിടെ ബുധനാഴ്ച വൈകുന്നേരമാണ് ദുരന്തം നടന്നത്.
സ്ലാബ് തകർന്നപ്പോൾ നാട്ടുകാർ ഓടിയെത്തി അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്തുകയും സമീപത്തെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. 11 പേർ സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ബാക്കി രണ്ടുപേർ ചികിത്സയ്ക്കിടെ മരിച്ചുവെന്നും പൊലീസ് പറഞ്ഞു.
വീഡിയോ കാണാൻ..👇
Post a Comment