യുക്രെയ്നിലെ മെട്രോ സ്റ്റേഷനടിയില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കി 23കാരി; പ്രതീക്ഷ






യുക്രെയ്ന്‍ തലസ്ഥാനമായ കീവില്‍ നിന്നും നടുക്കും കാഴ്ചകളാണ് ഒരോ ദിവസവും പുറത്തുവരുന്നത്. ഇങ്ങനെയിരിക്കെയാണ് എല്ലാവരെയും അത്ഭുതപ്പെടുത്തി ഒരു കുഞ്ഞ് പിറക്കുന്നത്. ബോംബിന്‍റെ ശബ്ദവും ആക്രമണങ്ങളും നിരന്തരം തുടരുന്ന ഈ സാഹചര്യത്തില്‍ ഈ കുഞ്ഞിന്‍റെ ജന്മം യുക്രയ്നികള്‍ക്കാകെ പുതുപ്രതീക്ഷ നല്‍കുന്നു.





കീവിലെ മെട്രോ സ്റ്റേഷനിലെ ബങ്കറിലാണ് കുഞ്ഞിനെ പ്രസവിച്ചത്. കുഞ്ഞിന്‍റെ ചിത്രമടങ്ങുന്ന പോസ്റ്റുകളാണ് ഇപ്പോള്‍ നന്മ നിറക്കുന്നതും. മിയ എന്നാണ് നവജാതശിശുവിന്‍റെ പേര്. 23കാരിയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. അതിസങ്കീര്‍ണമായ ഈ അവസ്ഥയില്‍ ധൈര്യമായത് ആശുപത്രിയും പൊലീസുമാണെന്നാണ് ഇവരുടെ കുടുംബക്കാര്‍ പറയുന്നത്. പുട്ടിന്‍ ആളുകളെ കൊല്ലുമ്പോള്‍ യുക്രയ്നിലെ അമ്മമാരോട് ഞങ്ങള്‍ ആക്രമണത്തിനെതിരെ പ്രതിഷേധിക്കാന്‍ പറയുമെന്ന്  രാഷ്ട്രീയ നേതാവ് ഹന്ന ഹോപ്കോ ട്വിറ്റ് ചെയ്തു.


Post a Comment

Previous Post Next Post