മാസ്റ്റേഴ്സ് മിസ്റ്റർ ഇന്ത്യ നേട്ടവുമായി റിട്ട. കെഎസ്ആർടിസി ജീവനക്കാരൻ. കൊല്ലം തെക്കേവിള കൃഷ്ണശ്രീയിൽ എ.സുരേഷ്കുമാറാണ് 58–ാം വയസ്സിൽ മിസ്റ്റർ ഇന്ത്യ നേട്ടം കൊല്ലത്ത് എത്തിച്ചത്. ഇന്ത്യൻ ബോഡി ബിൽഡിങ് ഫെഡറേഷൻ പോണ്ടിച്ചേരിയിൽ നടത്തിയ മത്സരത്തിൽ മാസ്റ്റേഴ്സ് കാറ്റഗറിയിലാണ് സുരേഷ് ജേതാവായത്. മുൻപ് മിസ്റ്റർ കൊല്ലവും മിസ്റ്റർ കേരളയും ആയിട്ടുണ്ട് സുരേഷ്. ഇപ്പോൾ കൊല്ലം എസ്എൻ കോളജ് ജംക്ഷനിലുള്ള ഏലിയൻ ജിമ്മിലെ പരിശീലകനാണ് സുരേഷ്.
എങ്കിലും മിസ്റ്റർ ഇന്ത്യ മത്സരത്തിനു വേണ്ടി, 25 വയസ്സുകാരനായ അഭിഷേകിനു കീഴിൽ ഒരു വർഷമായി ചിട്ടയായ പരിശീലനത്തിലായിരുന്നു. 30 വർഷമായി ബോഡിബിൽഡിങ് രംഗത്തുണ്ട്. ഭാര്യ മിനി, മക്കളായ ശ്രുതി, അനന്ദകൃഷ്ണൻ, മരുമക്കളായ ഹരികൃഷ്ണൻ, ഡോ.കബനി, ചെറുമക്കളായ വേദ, അഖിൽ എന്നിവരടങ്ങുന്ന കുടുംബത്തിന്റെ പിന്തുണയാണ് ബോഡി ബിൽഡിങ്ങിൽ സുരേഷിന്റെ കരുത്ത്. മകൻ അനന്തകൃഷ്ണൻ ദുബായിൽ ബോഡി ബിൽഡിങ് ട്രെയിനറാണ്.
إرسال تعليق