തിരുവനന്തപുരം വെമ്പായത്ത് വൻ തീപിടുത്തം; നാല് നില കെട്ടിടം പൂർണമായും കത്തി നശിച്ചു






തിരുവനന്തപുരം വെമ്പായത്ത് വൻ തീപിടുത്തം. നാല് നില കെട്ടിടം പൂർണമായും കത്തി നശിച്ചു. തീപിടുത്തം ഉണ്ടായപ്പോൾ കടയിൽ ഉണ്ടായിരുന്ന ജീവനക്കാരനെ കാണ്മാനില്ല. എ.എൻ ഹാർഡ് വെയർ ആൻഡ് പ്ലംബിംഗ് സാനിറ്ററി ഇലക്ട്രിക്കൽസ് കടയിലാണ് തീപിടുത്തമുണ്ടായത്. ആളുകൾ ആരും അകപ്പെട്ടിട്ടില്ല.





സമീപത്തുള്ള കെട്ടിടത്തിലേക്ക് തീ പടരാതിരിക്കാൻ വേണ്ടി ഫയർഫോഴ്സും നാട്ടുകാരും ശ്രമിക്കുകയാണ്. അഞ്ചോളം ഫയർഫോഴ്സ് സ്ഥലത്തെത്തിയിട്ടുണ്ട്. കോടികളുടെ സാധനങ്ങൾ കടയിൽ ഉണ്ടായിരുന്നതായാണ് വിവരം. പെയിന്റ് ഉത്പന്നങ്ങളായതിനാൽ തീ ആളിപ്പടരുകയാണ്.
വെൽഡിങ് മെഷീനിൽ നിന്നും ടിന്നറിലേക്ക് തീപ്പൊരി പടർന്ന് തീപ്പിടിച്ചതാകാമെന്നാണ് പ്രാഥമിക നിഗമനം. കടയുടെ ഉദ്ഘാടനം കഴിഞ്ഞ് ഒരു വർഷം ആയിട്ടില്ല.

Post a Comment

أحدث أقدم