ഒഎൽഎക്സ് ൽ നിന്നും വാഹനം വാങ്ങുന്നവർ ജാഗ്രത പാലിക്കണം..!! പോലീസ് മുന്നറിയിപ്പ്. വൻ തട്ടിപ്പ് സംഘം. വിശദമായി അറിയൂ..





മിക്ക ആളുകളും ഒഎൽഎക്സ് ഉപയോഗിക്കുന്നവരാണ്. നിലവിൽ വാഹനങ്ങൾ വിൽക്കുന്നതും വാങ്ങുന്നതും ഏറ്റവും കൂടുതൽ ഒഎൽഎക്സ് വഴിയാണ് നടക്കുന്നത്. ഒഎൽഎക്സ് വഴി ഈ രീതിയിൽ വാഹനം വില്പന നടത്തി ആvവാഹനം തന്നെ തട്ടിയെടുക്കുന്ന വലിയൊരു സംഗതിയാണ് പോലീസ് പിടികൂടിയിരിക്കുന്നത്.




 
വിൽപ്പന നടത്തിയ വാഹനത്തിൽ ജി പി എസ് ഘടിപ്പിക്കുകയും തുടർന്ന് വാഹനത്തെ പിന്തുടർന്ന് ആണ് ഇത്തരം സംഘം വാഹനം തട്ടിയെടുക്കുന്നത്. കോഴിക്കോട് വെച്ച് ഇത്തരത്തിൽ നടന്ന കച്ചവടത്തെ തുടർന്ന് ഒരു വ്യക്തിക്ക് കാർ നഷ്ടപ്പെടുകയും ഇതേ തുടർന്ന് പരാതി നൽകുകയും ചെയ്തു.
ഒന്നര ലക്ഷം രൂപയ്ക്ക് കാർ വാങ്ങിയതിനു ശേഷം ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കേറിയ വ്യക്തിയുടെ കാറ് പിന്നീട് മോഷ്ടാക്കൾ മോഷ്ടിക്കുകയായിരുന്നു. പോലീസ് തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇത്തരത്തിലുള്ള സംഘം കാർ മോഷ്ടിച്ചതാണ് എന്ന് പോലീസിന് മനസ്സിലായത്.



 
വാഹനം വിൽക്കുന്ന ആളുകൾ അതിന്റെ ഡ്യൂപ്ലിക്കേറ്റ് കീ ആദ്യം തന്നെ തയ്യാറാക്കി അതിനു ശേഷമാണ് വാഹനങ്ങൾ വിൽക്കുവാൻ വെക്കുന്നത്. ഒഎൽഎക്സ് വഴിയും അല്ലാതെയും ഇത്തരത്തിലുള്ള തട്ടിപ്പുകൾ നടക്കുവാൻ ഉള്ള സാധ്യത വളരെ കൂടുതലാണ്.
അതുകൊണ്ടു തന്നെ ഈ രീതിയിൽ ഇടപാടുകൾ നടത്തുന്നവരും വാഹനങ്ങൾ വാങ്ങുന്ന എല്ലാ ആളുകളും ജാഗ്രത പാലിക്കണം. ഇത്തരം തട്ടിപ്പുകൾക്ക് ഇരയാവാൻ ഇരിക്കുവാൻ എല്ലാവരും ശ്രദ്ധിക്കുക.


Post a Comment

Previous Post Next Post