ഡ്രാഗൺ ഫ്രൂട്ടിൽ കലോറി കുറവാണ്. എന്നാൽ ആവശ്യത്തിനുള്ള വിറ്റാമിനുകളും ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഗണ്യമായ അളവിൽ ഡയറ്ററി ഫൈബറും അടങ്ങിയിട്ടുണ്ട്. ഡ്രാഗൺ ഫ്രൂട്ട് പോലെയുള്ള ആന്റി ഒക്സിഡന്റ് അടങ്ങിയ ഭക്ഷണങ്ങൾ കഴിയ്ക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.
സന്ധിവാതം, പ്രമേഹം, ഹൃദ്രോഗം, കാൻസർ എന്നിവയെ തുടങ്ങി വിട്ടുമാറാത്ത രോഗങ്ങളെ തടയുന്നതിനു വേണ്ടി ആന്റി ഓക്സൈഡുകൾ കൂടുതലുള്ള ഭക്ഷണക്രമം സഹായിക്കുമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നുണ്ട്.
ശരീരത്തിന് അണുബാധകൾക്ക് എതിരെ പോരാടാൻ ഉള്ള കഴിവ് ഭക്ഷണത്തിന്റെ ഗുണനിലവാരം പോലെയുള്ള ഘടകങ്ങളെ ആശ്രയിച്ചിരിക്കും. രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുകയും വെളുത്ത രക്താണുക്കളെ കേടുപാടുകളിൽ നിന്നും സംരക്ഷിക്കുന്നത് വഴി അണുബാധ തടയുകയും ചെയ്യുന്നുണ്ട്.
അയൺ അടങ്ങിയിട്ടുള്ള ചുരുക്കം ചില പഴങ്ങളിൽ ഒന്നാണ് ഡ്രാഗൺ ഫ്രൂട്ട്. ശരീരത്തിൽ മുഴുവനും ഓക്സിജന്റെ അളവ് എത്തിക്കുന്നതിൽ ഇരുമ്പ് നിർണായക പങ്കുവഹിക്കുന്നുണ്ട്.
എന്നാൽ പല ആളുകൾക്കും ആവശ്യത്തിന് അയൺ ലഭിക്കുന്നില്ല. ലോക ആരോഗ്യ സംഘടനയുടെ 30 ശതമാനം ആളുകൾക്ക് ഇരുമ്പിന്റെ കുറവ് ഉണ്ട് എന്ന് കണ്ടെത്തിയിരിക്കുകയാണ്.
വീഡിയോ കാണാൻ..👇
إرسال تعليق