അന്ന് ഈ സമരഭൂമിയിൽ ഒറ്റയ്ക്ക് എത്തിയ പൂജ ഇന്ന് ഇവിടെ തനിച്ചല്ല. മുപ്പതിലേറെ തെരുവ് നായകൾക്ക് പൂജ അഭയം നല്കുന്നുണ്ട്. ഈ നായക്കൂട്ടങ്ങൾക്കൊപ്പം ഉണ്ടും ഉറങ്ങിയും പൂജ ജന്തർ മന്ദറിൽ കഴിയുകയാണ്. തെരുവിന്റെ രാത്രികളെ ഭയപ്പെടാതെ കഴിയാൻ പൂജയ്ക്ക് കരുത്ത് നൽകുന്നതും ഇവർ തന്നെയാണ് . മക്കളെപ്പോലെ പൂജ വളർത്തുന്ന തെരുവുനായകൾ പൂജയ്ക്ക് സുരക്ഷയും ഒരുക്കുന്നു. കള്ളന്മാരോ സംശയാസ്പദമായി ആരെ കണ്ടാലും നായ്ക്കൾ കൂട്ടം ചേർന്ന് ശബ്ദം ഉണ്ടാക്കും.
കൊവിഡ് കാലത്ത് തെരുവിൽ കഴിയുന്നവരെ ഡൽഹി കോർപറേഷൻ ഒഴിപ്പിച്ചപ്പോൾ ഈ ജീവനുകളെ ഉപേക്ഷിക്കൻ സാധിക്കില്ലെന്ന് പൂജ നിലപാടുകൾ എടുത്തു. അധികം ആരോടും മിണ്ടാറില്ലെങ്കിലും ഇതിലൂടെ കടന്നു പോകുന്നവർക്ക് പൂജ അപരിചിതയല്ല. പൂജയ്ക്ക് ചിലരെങ്കിലും സഹായങ്ങൾ നൽകാറുണ്ട്. വർഷം ഏറെ കഴിഞ്ഞിട്ടും പൂജ എന്തുകൊണ്ട് മടങ്ങിയില്ല എന്നത് ഉത്തരമില്ലാത്തൊരു ചോദ്യമാണ്. ഒരുപക്ഷെ ഈ നായക്കൂട്ടങ്ങളോടുള്ള സ്നേഹവും കരുതലുമാകാം പൂജയെ ഇവിടെ പിടിച്ചുനിർത്തുന്നത്.
വീഡിയോ കാണാൻ..👇
إرسال تعليق