പ്രായമായവർക്ക് രണ്ട് പ്രധാന പദ്ധതികൾ. ഈ നമ്പറിലേക്ക് വിളിക്കൂ.. വിശദ വിവരങ്ങൾ അറിയാം..






50 വയസ്സ് കഴിഞ്ഞ് വയോജനങ്ങൾക്ക് വേണ്ടി രണ്ട് പ്രധാനപ്പെട്ട പദ്ധതികൾ അവതരിപ്പിച്ചിരിക്കുകയാണ്. 50 വയസ് പ്രായം കഴിഞ്ഞ വയസ്സായ ആളുകൾ പലതരത്തിലുള്ള ബുദ്ധിമുട്ടുകളാണ് നേരിടുന്നത്.
ഇതിൽ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വയോജനങ്ങൾ മാനസിക-ശാരീരിക പീഡനങ്ങളും ബുദ്ധിമുട്ടുകളും അനുഭവിക്കുന്നവർക്ക് വേണ്ടിയും ടോൾ ഫ്രീ നമ്പർ ആരംഭിച്ചിരിക്കുകയാണ്. 14567 എന്ന നമ്പറിലേക്കാണ് വിളിക്കേണ്ടത്.





24 മണിക്കൂറും ഈ നമ്പറിൽ വിളിച്ചാൽ സേവനം നിങ്ങൾക്ക് ലഭ്യമാകുന്നതാണ്. എന്തെങ്കിലും ബുദ്ധിമുട്ട് അനുഭവിക്കുന്ന വയോജനങ്ങൾക്ക് ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്. പ്രായമായ ആളുകൾക്ക് വേണ്ടി വയോ രക്ഷ എന്ന പേരിലുള്ള പദ്ധതിയും ആരംഭിച്ചിരിക്കുകയാണ്.
അടിയന്തര ശസ്ത്രക്രിയ ആവശ്യമുള്ള ആളുകൾ അപകടത്തിൽ പരിക്കേറ്റ ആളുകൾ ചികിത്സ ആവശ്യമുള്ള ആളുടെ എന്തെങ്കിലും തരത്തിലുള്ള ഉപകരണങ്ങൾ ആവശ്യമുള്ള ആളുകൾ എന്നിങ്ങനെയുള്ള ആളുകൾക്ക് എല്ലാവർക്കും ധനസഹായം ലഭിക്കും.





സംസ്ഥാന സാമൂഹ്യ നീതി വകുപ്പ് തീരുമാന പ്രകാരം 25000 രൂപ വരെയുള്ള ധനസഹായം ആണ് ഇവർക്ക് ലഭിക്കുക. ആനുകൂല്യം ആവശ്യമുള്ളവർ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ട ആനുകൂല്യം കൈപ്പറ്റുവാൻ ശ്രമിക്കുക.
വയോജനങ്ങളെ കൈപിടിച്ചു ഉയർത്തുവാനും സഹായിക്കുവാനും അവരുടെ ക്ഷേമത്തിനു വേണ്ടിയാണ് സംസ്ഥാന സർക്കാർ പല തരത്തിലുള്ള പദ്ധതികൾ ആരംഭിച്ചിരിക്കുന്നത്. വേണ്ട രീതിയിൽ പദ്ധതികൾ പരമാവധി പ്രയോജനപ്പെടുത്താൻ എല്ലാ പൊതുജനങ്ങളും ശ്രദ്ധിക്കുക.

Post a Comment

أحدث أقدم