ഹിമാചല്‍പ്രദേശിലെ ഫാക്ടറിയില്‍ സ്‌ഫോടനം; ആറു തൊഴിലാളികള്‍ മരിച്ചു






ഹിമാചല്‍പ്രദേശിലെ ഫാക്ടറിയില്‍ സ്‌ഫോടനം. ആറു തൊഴിലാളികള്‍ സ്‌ഫോടനത്തില്‍ മരിച്ചു. 12 പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഉനയിലെ വ്യവസായ മേഖലയിലാണ് സ്‌ഫോടനം.
ഹിമാചലിലെ ഉനയില്‍ തഹ് ലിവാലി ഇന്‍ഡസട്രിയല്‍ ഏരിയയിലെ പടക്ക നിര്‍മ്മാണ ഫാക്ടറിയിലാണ് സ്ഫോടനം ഉണ്ടായത്. അഗ്‌നിശമന സേന അടക്കമുള്ളവ ഉടന്‍ തന്നെ സ്ഥലത്തെത്തി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകട കാരണം വ്യക്തമായിട്ടില്ല.

Post a Comment

أحدث أقدم