കളിക്കുന്നതിനിടെ പരുക്കേറ്റ മലയാളി ബാലിക ഖത്തറിൽ മരിച്ചു






ദോഹ: വീട്ടിനുള്ളിൽ കളിക്കുന്നതിനിടെ പരുക്കേറ്റ് ചികിത്സയിൽ ആയിരുന്ന മലയാളി ബാലിക ഐസ മെഹ്‌രിഷ് (4) അന്തരിച്ചു.ഹമദ് മെഡിക്കൽ കോർപറേഷൻ ജീവനക്കാരനും മലപ്പുറം പൊന്നാനി എരമംഗലം പഴങ്കാര സ്വദേശി ആരിഫ് അഹമ്മദിന്റെയും മാജിദയുടെയും ഏക മകൾ ആണ് ഐസ.





ഐഡിയൽ ഇന്ത്യൻ സ്‌കൂൾ കെ.ജി. വിദ്യാർഥിനിയാണ്. 3 ദിവസം മുൻപാണ് ദോഹയിലെ വീട്ടിൽ കളിക്കുന്നതിനിടെ പരുക്കേറ്റത്. ചികിത്സയിലായിരുന്ന ഐസ വെള്ളിയാഴ്ച രാവിലെയോടെയാണ് മരണമടഞ്ഞത്. മൃതദേഹം അബു ഹമൂർ ഖബർസ്ഥാനിൽ ഖബറടക്കി.


Post a Comment

أحدث أقدم