എസ് ബി ഐ ബാങ്ക് അക്കൗണ്ട് ഉടമകൾക്ക് ശ്രദ്ധിക്കൂ. ക്യു ആർ കോഡ് സ്കാൻ ചെയ്യുന്നവർ ആണോ നിങ്ങൾ? ഔദ്യോഗികമായി മുന്നറിയിപ്പ് നൽകി. വിശദമായി അറിയൂ...





എസ് ബി ഐ ബാങ്ക് അക്കൗണ്ട് ഉടമകൾ ശ്രദ്ധിക്കുക. എസ് ബി ഐയുടെ ഭാഗത്തു നിന്ന് തന്നെ ഔദ്യോഗികമായി ഉപഭോക്താക്കൾ ശ്രദ്ധിക്കേണ്ട ഏറ്റവും പുതിയ അറിയിപ്പ് നൽകിയിരിക്കുകയാണ്. എസ് ബി ഐ ബാങ്ക് അക്കൗണ്ട് ഉടമകളെ കബളിപ്പിക്കുന്ന ഏറ്റവും പുതിയ സൈബർ തട്ടിപ്പ് ആണ് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഏതെങ്കിലും ഒരു വ്യക്തിയിൽ നിന്നും ക്യു ആർ കോഡ് നിങ്ങളുടെ മൊബൈൽ ഫോണിലേക്ക് ലഭിക്കുകയാണെങ്കിൽ അബദ്ധവശാൽ പോലും ഇത്തരം ക്യു ആർ കോഡ് സ്കാൻ ചെയ്യരുത് എന്നാണ് ബാങ്കിന്റെ ഭാഗത്തു നിന്നും അറിയിച്ചിരിക്കുന്ന നിർദ്ദേശങ്ങൾ.





അറിയാത്ത വ്യക്തികളിൽ നിന്നും ഈ രീതിയിൽ ക്യു ആർ കോഡ് സ്കാൻ ചെയ്യുകയാണെങ്കിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ നിന്നും പണം നഷ്ടപ്പെടാനുള്ള സാധ്യത വളരെ അധികം കൂടുതലാണ്. പണം സ്വീകരിക്കുന്നതിന് വേണ്ടി ഒരിക്കലും ക്യു ആർ കോഡ് സ്കാൻ ചെയ്യേണ്ട ആവശ്യം വരുന്നില്ല. പണമിടപാടുകൾ നടത്തുന്ന സമയത്ത് മാത്രമാണ് ക്യു ആർ കോഡ് സ്കാൻ ചെയ്ത് പണം അയയ്ക്കേണ്ടതായി വരുന്നത്.





ഇത് ഒരിക്കലും പെയ്മെന്റ് സ്വീകരിക്കുന്നതിന് വേണ്ടി അല്ല എന്ന കാര്യം കൃത്യമായി തന്നെ മനസ്സിലാക്കി വയ്ക്കുക. പെയ്മെന്റ് സ്വീകരിക്കുന്നതിന് വേണ്ടി ഇത്തരത്തിൽ ലഭിക്കുന്ന ക്യു ആർ കോഡുകൾ ആരും തന്നെ അബദ്ധവശാൽ സ്കാൻ ചെയ്യുവാൻ പാടുള്ളതല്ല. ബാങ്കിന്റെ ഭാഗത്തു നിന്ന് ഇത്തരത്തിലുള്ള മെസ്സേജുകൾ ആർക്കും തന്നെ അയക്കുകയില്ല. ഈ തട്ടിപ്പിൽ നിങ്ങൾ വീണു പോകരുത് എന്ന് ബാങ്ക് ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ്.


Post a Comment

أحدث أقدم