ഇതിനിടെ കാലിൽ കൊണ്ട കമ്പ് എടുക്കാനായി ലീലാമ്മ കുനിഞ്ഞ സമയത്തു കൈവിട്ട് മുന്നോട്ടു നടന്ന് തംബുരു തൊട്ടടുത്ത കിണറിലേക്ക് എത്തിനോക്കാൻ പോയി. മോളെ നോക്കല്ലെ... എന്നു പറയുമ്പോഴേയ്ക്കും കാൽ തെന്നി തംബുരു 30 അടിയോളം താഴ്ചയുള്ള കിണറ്റിലേക്കു വീണിരുന്നു.
ഒരലർച്ചയോടെയാണ് ലീലാമ്മ കിണറിനരികെ ഓടിയെത്തിയത്..പിന്നെ രണ്ടാമതൊന്ന് ആലോചിച്ചില്ല. ലീലാമ്മ കിണറ്റിലേക്ക് എടുത്തു ചാടുകയായിരുന്നു. ഈ സമയം തംബുരു ആഴത്തിലേക്കു താണുപോയിരുന്നു. ചാടുമ്പോൾ കിണറിന്റെ ആഴമോ വെള്ളം എത്രയുണ്ടെന്നോ തനിക്കറിവില്ലെന്ന് ലീലാമ്മ പറയുന്നു.
ചാടിയ പാടെ കുട്ടിയെ മുങ്ങിയെടുത്തു. കച്ചിത്തുരുമ്പായി മോട്ടറിന്റെ പൈപ്പിൽ പിടികിട്ടി. ലീലാമ്മയുടെ അലർച്ച കേട്ട തൊട്ടടുത്ത വീട്ടിലെ സുഗന്ധിയെന്ന സ്ത്രീയാണു നാട്ടുകാരെ വിളിച്ചു കൂട്ടിയത്. ഈ സമയം മറ്റാരും അപകടം അറിഞ്ഞിരുന്നില്ല.അര മണിക്കൂറിലധികം വെള്ളത്തിൽ കിടന്നതായി ലീലാമ്മ പറഞ്ഞു. പിന്നീട് അഗ്നിരക്ഷാസേന എത്തിയാണ് ഇവരെ പുറത്തെത്തിച്ചത്. കുട്ടിക്കു മറ്റു പ്രശ്നങ്ങൾ ഇല്ലെന്നും ഒരു തുള്ളി വെള്ളം പോലും അകത്തു ചെന്നിട്ടില്ലെന്നും ഡോക്ടർ പറഞ്ഞതായി വീട്ടുകാർ പറഞ്ഞു.
"അമ്മയുടെ മനോധൈര്യവും ദൈവത്തിന്റെ കരുതലുമാണു മോളുടെ ജീവൻ തിരിച്ചു കിട്ടാൻ കാരണം. അമ്മയുടെ തീരുമാനം ഒരു നിമിഷം താമസിച്ചിരുന്നെങ്കിൽ എന്റെ മകൾ ഇന്നു ജീവനോടെ ഉണ്ടാകുമായിരുന്നില്ല'', തംബുരുവിന്റെ അമ്മ ജിസ്മി പറയുന്നു.
Post a Comment