വെല്ലുവിളിക്കുക മാത്രമല്ല ആള്‍തിരക്കേറിയ റോഡില്‍ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും പുല്ലുവില നല്‍കി അഭ്യാസം കാട്ടുകയും ചെയ്തു. ഇതൊക്കെ ഒരു ഹരമല്ലേയെന്ന് ചോദിക്കുന്നവരുണ്ട് , അല്ല, നിയമലംഘനമാണ്...ഒന്ന് ആക്സിലേറ്റര്‍ അമര്‍ത്തി തിരിച്ച് പായിക്കുന്നത് നൂറ്റമ്പത് കിലോമീറ്റര്‍ സ്പീഡിന് മുകളിലേക്കാണ്.
നൂറുകണക്കിന് വാഹനങ്ങള്‍ പോകുന്ന തിരുവനന്തപുരത്തെ ഈ ഹൈവേയിലൂടെയാണ് ഇപ്പോള്‍ കണ്ട മരണപ്പാച്ചില്‍. അമിതവേഗത്തില്‍ മാത്രം നിയമലംഘനം ഒതുങ്ങുന്നില്ല.
പിടിക്കപ്പെടാതിരിക്കാന്‍ നമ്പര്‍ പ്ളേറ്റ് പോലുമില്ലാതെയാണ് അഭ്യാസം. ഒരിടവേളക്ക് ശേഷം ബൈക്ക് അഭ്യാസക്കാര്‍ റോഡ് കീഴടക്കുമ്പോള്‍ നിയമപാലകര്‍ ചെയ്തതോ. ഫേസ്ബുക്കില്‍ ഉപദേശം പോസ്റ്റ് ചെയ്ത് കടമ കഴിച്ചു.
വീഡിയോ കാണാൻ..👇
Post a Comment