ജീവന് പുല്ലുവില; എംവിഡിയെ െവല്ലുവിളിച്ച് വീണ്ടും ബൈക്ക് റേസിങ്: വിഡിയോ







ജീവന് പുല്ലുവില നല്‍കി റോഡില്‍ അഭ്യാസം കാണിക്കുന്ന ബൈക്ക് സംഘങ്ങള്‍ വീണ്ടും സജീവം. ഇരുചക്ര വാഹനങ്ങളെ നിയന്ത്രിക്കാന്‍ മോട്ടോര്‍ വാഹനവകുപ്പ് ഓപ്പറേഷന്‍ സൈലന്‍സ് പ്രഖ്യാപിച്ച അതേ ദിവസങ്ങളിലാണ് ബൈക്ക് റേസിങ് സംഘങ്ങള്‍ അഭ്യാസവുമായി വീണ്ടും രംഗത്തിറങ്ങിയത്. പൊലീസിനെയും മോട്ടോര്‍ വാഹനവകുപ്പിനെയും വെല്ലുവിളിച്ച് ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ചെയ്തു.  




വെല്ലുവിളിക്കുക മാത്രമല്ല ആള്‍തിരക്കേറിയ റോഡില്‍ സ്വന്തം ജീവനും മറ്റുള്ളവരുടെ ജീവനും പുല്ലുവില നല്‍കി അഭ്യാസം കാട്ടുകയും ചെയ്തു. ഇതൊക്കെ ഒരു ഹരമല്ലേയെന്ന് ചോദിക്കുന്നവരുണ്ട് , അല്ല, നിയമലംഘനമാണ്...ഒന്ന് ആക്സിലേറ്റര്‍ അമര്‍ത്തി തിരിച്ച് പായിക്കുന്നത് നൂറ്റമ്പത് കിലോമീറ്റര്‍ സ്പീഡിന് മുകളിലേക്കാണ്.
നൂറുകണക്കിന് വാഹനങ്ങള്‍ പോകുന്ന തിരുവനന്തപുരത്തെ ഈ ഹൈവേയിലൂടെയാണ് ഇപ്പോള്‍ കണ്ട മരണപ്പാച്ചില്‍. അമിതവേഗത്തില്‍ മാത്രം നിയമലംഘനം ഒതുങ്ങുന്നില്ല. 





പിടിക്കപ്പെടാതിരിക്കാന്‍ നമ്പര്‍ പ്ളേറ്റ് പോലുമില്ലാതെയാണ് അഭ്യാസം. ഒരിടവേളക്ക് ശേഷം ബൈക്ക് അഭ്യാസക്കാര്‍ റോഡ് കീഴടക്കുമ്പോള്‍ നിയമപാലകര്‍ ചെയ്തതോ. ഫേസ്ബുക്കില്‍ ഉപദേശം പോസ്റ്റ് ചെയ്ത് കടമ കഴിച്ചു. 

വീഡിയോ കാണാൻ..👇







Post a Comment

أحدث أقدم