ഓരോരുത്തർക്കും സ്വന്തം പ്രദേശമുണ്ട്. അതു വിട്ടുവരുമ്പോഴാണു ഏറ്റുമുട്ടലുകളുണ്ടാവുന്നത്. ഗണേശനും ചില്ലിക്കൊമ്പനും പലപ്പോഴായി മൂന്നാറിലെ നടയാർ റോഡ് വഴി ടൗണിലെത്തി പച്ചക്കറി കടയും പഴക്കടയും നശിപ്പിച്ചു ഭക്ഷണം കഴിക്കാറുണ്ട്. ലഭിച്ച ഒരു ചിത്രത്തിൽ ചില്ലിക്കൊമ്പനു മദം പൊട്ടിയ പാട് കാണാനായി. ഇതാകാം പോരിനു കാരണമെന്നു പറയപ്പെടുന്നു.വനപാലക സംഘം നിരീക്ഷണം ആരംഭിച്ചു.
കാട്ടുപോത്തിന്റെ ആക്രമണത്തിൽ നിന്നു രണ്ട് പേർ തലനാരിഴയ്ക്കു രക്ഷപ്പെട്ടു. ശേഖർ (52), മാരിയപ്പൻ (53) എന്നിവരാണു രക്ഷപ്പെട്ടത്. ഇന്നലെ ഉച്ചയ്ക്കു 3ന് ആണു സംഭവം. മാരിയപ്പന്റെ തോട്ടത്തിൽ ജോലി ചെയ്യുന്നിതിനിടെയാണു കാട്ടുപോത്ത് ഓടിയെത്തിയത്. ഇരുവരും ഓടി മരത്തിൽ കയറി രക്ഷപ്പെട്ടു. ഇതിനിടെ, മാരിയപ്പനെ പിറകുവശത്തു കുത്തി.നിസ്സാര പരുക്കേറ്റു. ജനുവരി 24ന് പള്ളനാട്ടിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു.
إرسال تعليق