മുഖ്യമന്ത്രിയുടെ പത്തിന പരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ടാണ് വിദ്യാർഥികൾക്ക് സ്കോളർഷിപ്പ് നൽകുന്നത്. മാർച്ച് മാസം അഞ്ചാം തീയതി വരെ വിദ്യാർഥികൾക്ക് ഇതിനു വേണ്ടി അപേക്ഷ സമർപ്പിക്കാം.
https://dcescholarship.kerala.gov.in എന്ന പോർട്ടൽ വഴി വിദ്യാർത്ഥികൾക്ക് അപേക്ഷകൾ സമർപ്പിക്കാൻ സാധിക്കുന്നതാണ്. 2020 21 അധ്യായന വർഷം അവസാന വർഷ ബിരുദ പരീക്ഷ പാസായ വിദ്യാർഥികളിൽ നിന്നും ഉള്ള അപേക്ഷകളാണ് പരിശോധിക്കുക.
ഇവർക്ക് ലഭിച്ച ആകെ സ്കോറിന്റെ അടിസ്ഥാനത്തിലായിരിക്കും വിദ്യാർഥികളെ സ്കോളർഷിപ്പിലേക്ക് തിരഞ്ഞെടുക്കുക. 2020 21 അധ്യയന വർഷം വിജയകരമായി പഠനം പൂർത്തീകരിച്ച 75 ശതമാനത്തിനു മുകളിൽ മാർക്ക് ഉള്ള വിദ്യാർഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്.
2.5 ലക്ഷത്തിൽ താഴെ ആയിരിക്കണം അപേക്ഷിക്കേണ്ട വിദ്യാർഥിയുടെ കുടുംബം വാർഷിക വരുമാനം. ഏറ്റവും പുതിയ വാർഷികവരുമാനം സർട്ടിഫിക്കറ്റ്, കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ്, ബിരുദ സർട്ടിഫിക്കറ്റ് എന്നിവ അപ്‌ലോഡ് ചെയ്യണം.
ഗോകുൾ ജി നായർ, 9746969210, അനീഷ് കുമാർ വൈ പി – 623805915, ഇ – മെയിൽ ഐഡി : cmscholarshipdce@gmail.com വിശദവിവരങ്ങൾക്ക് ബന്ധപ്പെടാം. ഈ പറഞ്ഞ രീതിയിൽ അർഹരായ വിദ്യാർഥികൾ അപേക്ഷകൾ സമർപ്പിക്കുവാൻ ശ്രദ്ധിക്കുക. ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തൂ.
إرسال تعليق