ഇതിന്റെ ഭാഗമായി കർശന പരിശോധന ആരംഭിച്ചിരിക്കുകയാണ്. അനർഹരെ കണ്ടെത്തുകയും കത്തുകൾ ഇവർക്ക് അയക്കുകയും ചെയ്തിരിക്കുകയാണ്. കത്തുകൾ ലഭിച്ച ആളുകൾ തുക തിരിച്ചെടുക്കണം.
ഇല്ലാത്തപക്ഷം റവന്യൂ റിക്കവറി ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്. 2019 മുതൽ കൈപ്പറ്റുന്ന അനർഹരായ നിരവധി ആളുകളാണ് സംസ്ഥാനത്ത് ഉള്ളത്.
ഇവരെ കണ്ടെത്തി തുക തിരിച്ചുപിടിക്കുന്ന നടപടി സ്വീകരിക്കുന്നുണ്ട്. ഉയർന്ന ശമ്പളവും നികുതി അടയ്ക്കുന്നവരും പദ്ധതിയുടെ അംഗമായിട്ടുണ്ട് എന്ന് കണ്ടെത്തിയിരിക്കുകയാണ്. പലരും വ്യാജ രേഖ സമർപ്പിച്ചാണ് ആനുകൂല്യം കൈപ്പറ്റിയിരിക്കുന്നത്.
മൂന്നു കോടിയോളം രൂപയാണ് ഈ ഇതിൽ അനർഹമായി കൈപ്പറ്റിയതിൽ നിന്നും തിരിച്ചെടുക്കാൻ ഉള്ളത് എന്ന് സർക്കാർ അറിയിച്ചിരിക്കുന്നു. ചെറുകിട നാമമാത്ര കർഷകർക്ക് നിലവിൽ അപേക്ഷ സമർപ്പിക്കുവാൻ ഇനിയും അവസരമുണ്ട്.
സർക്കാർ പ്രഖ്യാപിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് അർഹരായവർ മാത്രം അപേക്ഷകൾ സമർപ്പിക്കുക. കിസാൻ സമ്മാൻ നിധി പദ്ധതി പ്രകാരം ഓരോ വർഷവും ആറായിരം രൂപയാണ് ലഭിക്കുന്നത്.
തുടർന്ന് തുക ലഭിക്കുവാൻ എല്ലാ ഗുണഭോക്താക്കളും ഇലക്ട്രോണിക് കെവൈസി പ്രക്രിയ മാർച്ച് മാസം മുപ്പത്തി ഒന്നാം തീയതിക്ക് ഉള്ളിൽ തന്നെ ചെയ്ത് തീർക്കേണ്ടതാണ്.
إرسال تعليق