ആരോഗ്യ പ്രവർത്തകർ, മുന്നണിപ്പോരാളികൾ, 60 വയസ്സ് പ്രായത്തിനു മുകളിലുള്ളവർ എന്നിങ്ങനെ ഉള്ളവർക്കാണ് ഇപ്പോൾ കരുതൽ ഡോസിന് വേണ്ടിയുള്ള രജിസ്ട്രേഷൻ ചെയ്യുവാൻ അർഹതയുള്ളത്.
രണ്ടാമത്തെ ഡോസ് വാക്സിൻ എടുത്തതിനു ശേഷം ഒൻപത് മാസത്തിനു ശേഷമാണ് കരുതൽ ഡോസ് എടുക്കുവാനുള്ള അർഹതയുള്ളത്. 9 മാസം കഴിഞ്ഞ മറ്റ് ആളുകൾക്കും കരുതൽ ഡോസ് എടുക്കുവാൻ സാധിക്കും.
60 വയസും അതിനു മുകളിൽ പ്രായമുള്ള വൃക്കരോഗം, ഹൃദയസംബന്ധമായ അസുഖങ്ങൾ, പ്രമേഹം, സിറോസിസ്, കാൻസർ, സിക്കിൾസെൽ രോഗം, മറ്റ് രോഗ അവസ്ഥകൾ ഉള്ള ആളുകൾക്ക് നിലവിൽ കോവിഡ് അക്കൗണ്ട് ഉപയോഗിച്ച് കരുതൽ ഡോസ് ലഭിക്കും.
വെരിഫിക്കേഷന് വേണ്ടി ആധാർ കാർഡ് ഉപയോഗിക്കുന്നതായിരിക്കും ഏറ്റവും നല്ലത്. ഇതിനുപുറമേ ഡ്രൈവിംഗ് ലൈസൻസ്, പാൻകാർഡ്, പാസ്പോർട്ട്, ഫോട്ടോ സഹിതമുള്ള പെൻഷൻ രേഖ എന്നിവയും ഉപയോഗിക്കാവുന്നതാണ്.
രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 9 മാസം കഴിഞ്ഞ എല്ലാവരും കരുതൽ ഡോസ് എടുക്കുവാനുള്ള നടപടികൾ ആരംഭിക്കുക. രോഗവ്യാപനം തടയുന്നതിനു വേണ്ടി ആദ്യത്തെ രണ്ട് ഡോസുകൾ ഇപ്പോൾ ഫലപ്രദമാണ് എങ്കിലും കാലക്രമേണ ഇത് ഫലപ്രദമല്ല.
മുതിർന്ന പൗരന്മാർ, പ്രത്യേകിച്ചും രോഗാവസ്ഥ ഉള്ളവരിൽ എല്ലാം മൂന്നാമത്തെ ഡോസ് അനിവാര്യമാണ്. ഇങ്ങനെയുള്ള ആളുകൾ എത്രയും പെട്ടെന്ന് തന്നെ ബൂസ്റ്റർ ഡോസ് എടുക്കുവാൻ ശ്രമിക്കുക. കോവിഡ് മഹാമാരിയെ തടയുന്നതിനു വേണ്ടി ഏറ്റവും ഫലപ്രദമായ മാർഗ്ഗമാണ് വാക്സിനേഷൻ സ്വീകരിക്കുക എന്നത്.
വീഡിയോ കാണാൻ..👇
إرسال تعليق