രണ്ടു വർഷത്തേക്കുള്ള സ്ഥിര നിക്ഷേപത്തിന് 5.8 ശതമാനം പലിശ ലഭിക്കും. അഞ്ചു ശതമാനം ആയിരുന്നു മുൻപ് പലിശ നിരക്ക് ഉണ്ടായിരുന്നത്. ഏഴ് വർഷം മുതൽ 10 വർഷം വരെ എസ് ബി ഐ സ്ഥിരനിക്ഷേപം ഉള്ളവരുടെ പരിശോധനക്കും വർധിപ്പിച്ചിരിക്കുകയാണ്.
.1 ശതമാനം വർദ്ധിപ്പിച്ചതായി ആണ് ബാങ്ക് ഔദ്യോഗികമായി അറിയിപ്പ് നൽകിയത്. ജനുവരി മാസം ഇരുപത്തിരണ്ടാം തീയതി മുതൽ പുതിയ പലിശ നിരക്ക് പ്രാബല്യത്തിൽ വന്നിട്ടുണ്ട്. 7 ദിവസം മുതൽ 2.7% ലഭിക്കുക. മുതിർന്ന പൗരൻമാർക്ക് 3.4% പലിശ ലഭിക്കും.
നിക്ഷേപ കാലാവധി 46 ദിവസം മുതൽ 179 ദിവസം വരെ 3.9 ശതമാനം പലിശ നിരക്കും മുതിർന്ന പൗരന്മാർക്ക് 4.40 ശതമാനം പലിശ നിരക്കും ലഭിക്കും . 211 ദിവസം മുതൽ ഒരു വർഷത്തിൽ താഴെ വരെ പലിശ നിരക്ക് സാധാരണക്കാർക്ക് 4.40 ശതമാനവും മുതിർന്ന പൗരന്മാർക്ക് 4.90 ശതമാനവും ലഭിക്കും.
ഒരു വർഷം മുതൽ രണ്ടു വർഷത്തിൽ താഴെ വരെ സാധാരണക്കാർക്ക് അഞ്ച് ശതമാനവും മുതിർന്ന പൗരന്മാർക്ക് 5.50 ശതമാനവും പലിശ ലഭിക്കും. മൂന്നു വർഷം മുതൽ അഞ്ച് വർഷം താഴെ വരെയുള്ള നിക്ഷേപ കാലാവധിക്ക് സാധാരണക്കാർക്ക് 5.30 ശതമാനവും മുതിർന്ന പൗരൻമാർക്ക് 5.20 ശതമാനവും പലിശ ലഭിക്കും.
അഞ്ച് മുതൽ പത്ത് വരെയുള്ള നിക്ഷേപങ്ങൾക്ക് സാധാരണക്കാർക്ക് 5.30 ശതമാനവും മുതിർന്ന പൗരന്മാർക്ക് 5.8 0% ലഭിക്കും. സ്ഥിര നിക്ഷേപ പലിശ നിരക്കുകൾ ഈ വർഷം ഇനിയും കൂടാൻ സാധ്യതയുണ്ട്. 6 മാസം മുതൽ 10 വർഷം വരെയുള്ള റെക്കറിങ് ഡെപ്പോസിറ്റും എസ് ബി ഐ യിൽ ഉണ്ട്. ബാങ്ക് അക്കൗണ്ട് ഉടമകൾ പാൻ കാർഡും ആധാർ കാർഡും തമ്മിൽ ലിങ്ക് ചെയ്യേണ്ടത് നിർബന്ധമാണ്.
إرسال تعليق