കർശന പരിശോധനയാണ് സർക്കാരിന്റെ ഭാഗത്തു നിന്നും വരുന്നത്. റേഷൻ കാർഡുകൾ സമർപ്പിക്കുവാനുള്ള അവസരങ്ങൾ കഴിഞ്ഞ വർഷത്തിലും ഈ വർഷത്തിലും സർക്കാരിന്റെ ഭാഗത്തു നിന്നും റേഷൻ കാർഡ് ഉടമകൾക്ക് നൽകിയിരുന്നു.
ഏപ്രിൽ മാസം ഒന്നാം തീയതി മുതൽ മുൻഗണന റേഷൻ കാർഡുകൾ അർഹമായ രീതിയിൽ കൈവശം വെച്ചിരിക്കുന്ന ആളുകളിൽ നിന്നും നിയമ പ്രകാരം പിഴയും ശിക്ഷയും ഈടാക്കുമെന്ന് ഭക്ഷ്യ മന്ത്രി ജി ആർ അനിൽ അറിയിച്ചു. മാർച്ച് മാസം 31 ആം തീയതി വരെ സ്വമേധയാ കാർഡുകൾ സമർപ്പിക്കാനുള്ള അവസരം നൽകിയിട്ടുണ്ട്. ഇനിമുതൽ കർശന പരിശോധന ആയിരിക്കും സംസ്ഥാനത്ത് ഉണ്ടായിരിക്കുക.
അനർഹമായി മുൻഗണന കാർഡുകൾ കൈവശം വെച്ച ആളുകൾക്ക് ഭക്ഷ്യധാന്യ വിലയുടെ അടിസ്ഥാനത്തിലാകും പിഴ ചുമത്തുന്നത്. കാർഡുകൾ മാറ്റി ലഭിക്കുന്നതിനു വേണ്ടി താലൂക്ക് സപ്ലൈ ഓഫീസിൽ നേരിട്ട് വെള്ളപേപ്പറിൽ അപേക്ഷകൾ നൽകുകയാണ് ചെയ്യേണ്ടത്.
ഇതിനു മുൻപ് തന്നെ അനർഹമായി കാർഡുകൾ കൈവശം വെച്ചിരിക്കുന്ന റേഷൻ കാർഡ് ഉടമകൾ ഉണ്ട് എങ്കിൽ ഉടനെ തന്നെ മാർച്ച് മാസം 31ന് മുൻപ് റേഷൻ കാർഡുകൾ സ്വമേധയാ സമർർപ്പിച്ചുകൊണ്ട് പൊതു വിഭാഗത്തിലേക്ക് മാറേണ്ടതാണ്. ഇല്ലാത്തപക്ഷം കർശനമായ നടപടി ആയിരിക്കും ഉണ്ടാവുക.
إرسال تعليق