138 ദിവസത്തെ ഇടവേളയ്ക്കു ശേഷം ഇന്ധന വില കൂട്ടി; ക്രൂഡ് വിലയും കുതിച്ചുയരുന്നു





രാജ്യത്ത്  ഇന്ധന വില കൂട്ടി. പെട്രോള്‍ ലീറ്ററിന് 87 പൈസയും  ഡീസലിന് 85 പൈസയുമാണ് കൂട്ടിയത്. പുതുക്കിയ വില  പ്രാബല്യത്തിലായി. 138 ദിവസത്തെ ഇടവേളയ്ക്കുശേഷമാണ് ഇന്ധനവിലയില്‍ മാറ്റം വരുന്നത്. പെട്രോള്‍, ഡീസല്‍ വിലയിലെ റെക്കോര്‍ഡ് വര്‍ധനയ്ക്കുശേഷം നവംബര്  മൂന്നിന് കേന്ദ്രസര്‍ക്കാര്‍  കുറവുവരുത്തിയിരുന്നു. 




അഞ്ചുസംസ്ഥാനങ്ങളിലെ നിയമസഭ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെ വില വര്‍ധിക്കുമെന്ന് സൂചനകള്‍ ഉണ്ടായിരുന്നു.  യുക്രെയ്ന്‍ യുദ്ധത്തെ തുടര്‍ന്ന് ക്രൂഡ് ഓയില്‍ വില റെക്കോര്‍ഡിലെത്തിയിരുന്നു. റഷ്യയില്‍ നിന്നുളള എണ്ണയ്ക്ക് അമേരിക്ക വിലക്കേര്‍പെടുത്തിയതോടെ രാജ്യാന്തരവിപണിയില്‍ ക്രൂഡ് ഓയില്‍ വില കടുത്ത അനിശ്ചിതത്വത്തിലാണ്. ബാരലിന് 139 ഡോളര്‍ എത്തിയ ക്രൂഡ് ഓയില്‍ വില നിലവില്‍ 115 ഡോളറിനടുത്താണ്

Post a Comment

Previous Post Next Post