ഇടുക്കിയിൽ 7 വയസുള്ള ചെറുമകനെ പീഡിപ്പിച്ച 64കാരന് 73 വര്‍ഷം തടവ്




ഇടുക്കി മുരിക്കാശേരിയിൽ ഏഴു വയസുള്ള കൊച്ചു മകനെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ 64 കാരന്  73 വർഷം തടവും ഒരുലക്ഷത്തി അറുപതിനായിരം രൂപാ പിഴയും വിധിച്ച് കോടതി.



വിവിധ വകുപ്പുകളിലായാണ് 73 വർഷത്തെ ശിക്ഷ. 20 വർഷം ജയിലിൽ കിടക്കണമെന്നാണ് ഉത്തരവ്. ഇടുക്കി അതിവേഗ കോടതിയാണ് ശിക്ഷ വിധിച്ചത്. 2019 ൽ മുരിക്കാശ്ശേരി പൊലീസ് പരിധിയിലാണ് സംഭവം. പറമ്പിൽ പണികഴിഞ്ഞു വന്ന കുട്ടിയുടെ വല്യമ്മയാണ് പീഡനം നേരിൽ കണ്ടത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു.

Post a Comment

Previous Post Next Post