രണ്ടു ലക്ഷം രൂപ വരെ വിലവരുന്ന വാഹനങ്ങളുടെ നികുതി ഒരു ശതമാനം കൂടി വർദ്ധിപ്പിക്കുവാൻ ബഡ്ജറ്റ് ഉത്തരവ് വന്നിരിക്കുകയാണ്. ഇതിനുപുറമേ പഴയ വാഹനങ്ങൾക്ക് 50% ഹരിത നികുതി വർധിപ്പിച്ചു.
ഡീസൽ വാഹനങ്ങൾ കുറയ്ക്കുവാനും ഇലക്ട്രിക് വാഹനങ്ങൾ വ്യാപിപ്പിക്കുവാനും വേണ്ടിയാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. ദരിദ്ര കുടുംബങ്ങളെ ദാരിദ്ര്യത്തിൽ നിന്നും രക്ഷപ്പെടുവാൻ 100 കോടി രൂപയാണ് ആദ്യ ഘട്ടത്തിൽ വകയിരുത്തിയിരിക്കുന്നത്.
ഈ വർഷം ഒരു ലക്ഷത്തി അറുപതിനായിരം വീടുകൾ കൂടി നിർമ്മിക്കുമെന്ന് മന്ത്രി ബജറ്റ് പ്രഖ്യാപനത്തിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ലൈഫ് മിഷൻ പദ്ധതി പ്രകാരം 2 ലക്ഷത്തിന് മുകളിൽ വരുന്ന വീടുകൾ ഇതിനോടകം തന്നെ പൂർത്തീകരിച്ചു കഴിഞ്ഞിരിക്കുന്നു.
മറ്റൊന്ന് കാരുണ്യ സുരക്ഷാ പദ്ധതിക്ക് വേണ്ടി 500 രൂപ ചിലവഴിക്കും എന്നതാണ്. നെല്ലിന്റെ താങ്ങുവില 28 രൂപ ആക്കി ഈ ബഡ്ജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്. മത്സ്യബന്ധന മേഖലയ്ക്ക് 240 കോടി രൂപയും കുടുംബശ്രീക്ക് വേണ്ടി 260 രൂപയും ബജറ്റിൽ പ്രഖ്യാപിച്ചിട്ടുണ്ട്.
റേഷൻ കാർഡ് ഉടമകളെ സംബന്ധിച്ച് വിലക്കയറ്റം നേടുന്നതിനു വേണ്ടി 2000 കോടി രൂപയാണ് ഈ വർഷത്തെ ബഡ്ജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്. ഇതുകൊണ്ടു തന്നെ റേഷൻ കടകൾ വഴിയും സിവിൽ സപ്ലൈ വഴിയും വിലകുറവിൽ സാധനങ്ങൾ ലഭിക്കുവാനുള്ള സാധ്യത വളരെയധികം കൂടുതലാണ്.
إرسال تعليق