പെൺകുട്ടികളുടെ വിവാഹപ്രായം 21 വയസ്സ് നിയമം. ഞായറാഴ്ച റേഷൻ കടകൾ തുറക്കും. ഏറ്റവും പുതിയ അറിയിപ്പുകൾ.




പെൺകുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ചുള്ള വിഷയം പരിശോധിക്കുന്നതിന് വേണ്ടി പാർലമെന്റ് സ്ഥിരംസമിതി മൂന്ന് മാസം കൂടി നീട്ടി ഇരിക്കുകയാണ്. പെൺകുട്ടികളുടെ കുറഞ്ഞ വിവാഹ പ്രായം 18 വയസിൽ നിന്നും 21 വയസിലേക്ക് ആക്കണമെന്നതിന് കേരള മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു.




എന്നാൽ ഇതിനെതിരെ ശക്തമായ എതിർപ്പ് വന്നതിനെ തുടർന്നാണ് പാർലമെന്റ് സമിതി വീണ്ടും പരിശോധിക്കുന്നതിന് വേണ്ടി പാർലമെന്ററി സമിതിക്ക് കൈമാറുന്ന സാഹചര്യമുണ്ടായത്. സംസ്ഥാനത്തുള്ള എല്ലാ റേഷൻകാർഡ് ഉടമകളും അറിഞ്ഞിരിക്കേണ്ട ഏറ്റവും പുതിയ അറിയിപ്പ്. മാർച്ച് മാസം 27 ആം തീയതി ഞായറാഴ്ച സംസ്ഥാനത്തുള്ള റേഷൻ കടകൾ തുറന്നു പ്രവർത്തിക്കുമെന്ന് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി അറിയിച്ചിരിക്കുകയാണ്.




മാർച്ച് 28, 29 തീയതികളിൽ ദേശീയ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിൽ റേഷൻകടകൾ മുടങ്ങുവാൻ സാധ്യതയുണ്ട്. ഇതുകൊണ്ടാണ് ഞായറാഴ്ച റേഷൻ കടകൾ തുറന്നു പ്രവർത്തിക്കുന്നതിന് നിർദ്ദേശിച്ചിരിക്കുന്നത്. പൊതുജനങ്ങൾ കൃത്യമായി റേഷൻ വിതരണം കൈപ്പറ്റുവാൻ ശ്രദ്ധിക്കണമെന്നാണ് അറിയിപ്പ് നൽകിയിരിക്കുന്നത്. എസ് എസ് എൽ സി പൊതു പരീക്ഷയുടെ ഭാഗമായി ഐടി പരീക്ഷ മെയ്മാസം 3 മുതൽ 10 വരെയുള്ള തീയതികളിൽ നടക്കും എന്ന് ഇപ്പോൾ അറിയിച്ചിരിക്കുകയാണ്.




ഐടി പരീക്ഷയുമായി ബന്ധപ്പെട്ട വിശദമായ വിജ്ഞാപനം പിന്നീട് പ്രസിദ്ധീകരിക്കും എന്നാണ് പരീക്ഷാ കമ്മീഷണറുടെ കാര്യാലയം വ്യക്തമാക്കിയത്. ബസുടമകളുടെ സംയുക്ത സമിതിയുടെ തീരുമാനപ്രകാരം ഇരുപത്തിനാലാം തീയതി മുതൽ ബസ് അനിശ്ചിതകാല പണിമുടക്കിലേക്ക് പോവുകയാണ്. വിദ്യാർഥികളുടെ ബസ് ചാർജ് നിരക്ക് വർധിപ്പിക്കണം എന്നിങ്ങനെ തുടങ്ങിയ കാര്യങ്ങളിൽ കൃത്യമായ തീരുമാനം വരുത്താതെ മൂലമാണ് അനിശ്ചിതകാല പണിമുടക്കിലേക്ക് പോകുന്നത്.




മിനിമം ചാർജ് 10 രൂപ ആക്കണം എന്നും വിദ്യാർത്ഥികളുടെ ബസ് ചാർജ് മിനിമം 6 രൂപ ആക്കണമെന്നും ആണ് ബസ് ഉടമകൾ ആവശ്യപ്പെടുന്നത്.

Post a Comment

أحدث أقدم