25 നിയമലംഘനങ്ങൾക്ക് വാഹന ഉടമയുടെ ലൈസൻസ് ഉടനെ തന്നെ സസ്പെൻഡ് ചെയ്യും. ഏറ്റവും പുതിയ അറിയിപ്പ്..




സ്വന്തമായി ഏതെങ്കിലും ഒരു ഇരുചക്രവാഹനം ഉള്ളവരാണ് നിങ്ങളെങ്കിൽ നിർബന്ധമായും ഈ കാര്യങ്ങൾ അറിഞ്ഞിരിക്കണം. ഏപ്രിൽ മാസം മുതൽ വാഹന ഉടമകളെ ബാധിക്കുന്ന ഒരുപാട് മാറ്റങ്ങൾ ആണ് വരുന്നത്.



 
ഏപ്രിൽ മാസം മുതൽ ആജീവനാന്തം ലൈസൻസ് റദ്ദ് ചെയ്യുവാൻ മോട്ടോർവാഹന വകുപ്പിന് നിയമ പ്രകാരം സാധിക്കും. മദ്യപിച്ച് വാഹനം ഓടിക്കുക, മരണത്തിനു കാരണമായ അപകടത്തിന് കാരണമായോ ഇടയാക്കുന്നത് രീതിയിലോ വാഹനം ഓടിക്കുക, ഓടിക്കുന്നതിന് ഇടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുക, വാഹനമോടിക്കുന്നതിന്റെ ഇടയിൽ മറ്റേതെങ്കിലും പ്രവർത്തിയിൽ ഏർപ്പെടുക എന്നിങ്ങനെ തുടങ്ങി അഞ്ചുതരം നിയമലംഘനങ്ങൾക്ക് ആണ് ലൈസൻസ് റദ്ദ് ചെയ്യുന്നത്.




ഒന്നാം തീയതി മുതൽ വർദ്ധിക്കുകയാണ്. 15 വർഷത്തിലധികം പ്രായമുള്ള വാഹനങ്ങളുടെ രജിസ്ട്രേഷൻ ചിലവുകൾ ഡൽഹി ഒഴികെ ഉള്ള സംസ്ഥാനങ്ങളിൽ ഏപ്രിൽ മാസം ഒന്നാം തീയതി മുതൽ ഉയരുന്നതാണ്. ശേഷം പുതുക്കുന്നതിനുള്ള ചെലവ് 8 ഇരട്ടി വരെ വർദ്ധിക്കും. ഇരുചക്ര വാഹനങ്ങൾക്ക് നിലവിലുള്ള 300 രൂപയ്ക്ക് പകരം 1000 രൂപ ആയിരിക്കും. ഇറക്കുമതി ചെയ്യുന്ന വാഹനങ്ങളുടെ വിലയിലും വർധനവ് ഉണ്ടായിരിക്കും.




സ്വകാര്യ വാഹനങ്ങളുടെ റീ രജിസ്ട്രേഷൻ വൈകുകയാണെങ്കിൽ ഓരോ മാസവും അധികമായി 3000 രൂപ നൽകേണ്ടിവരും. പഴയ വാണിജ്യ വാഹനങ്ങളുടെ ഫിറ്റ്നസ് പരീക്ഷയ്ക്ക് കൂടുതൽ നൽകേണ്ടിവരും. ടാക്സികൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഏപ്രിൽ മാസം ഒന്നാം തീയതി മുതൽ 7000 രൂപ ആയിരിക്കും.




ബസ്സുകൾക്കും ട്രക്കുകൾക്കും 1500 രൂപയ്ക്ക് പകരം 12,500 രൂപയാകും. 8 വർഷത്തിൽ കൂടുതൽ പഴക്കമുള്ള വാണിജ്യ വാഹനങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കേറ്റ് ഉറപ്പാക്കും. പഴയ വാഹനങ്ങൾ ഉണ്ടാക്കുന്ന മലിനീകരണ പ്രശ്നങ്ങൾ നേരിടുന്നതിന് വേണ്ടിയാണ് ഈ നിയമങ്ങൾ കൊണ്ടു വരുന്നത്.

Post a Comment

أحدث أقدم