3 വർഷംകൊണ്ട് ഒരു രൂപ നാണ‌യം കൂട്ടിവെച്ചു; ആഗ്രഹിച്ച ബൈക്ക് വാങ്ങി യുവാവ്; വിഡിയോ




മൂന്ന് വർഷംകൊണ്ട് സ്വരുക്കൂട്ടിയ നാണയശേഖരം ഉപയോഗിച്ച് യുവാവ് സ്വന്തമാക്കിയത് ആഗ്രഹിച്ച് ബൈക്ക്. തമിഴ്നാട് സേലം സ്വദേശിയായ വി. ഭൂപതിയാണ് ബൈക്ക് വാങ്ങാനായി ഒരു രൂപയുടെ നാണയങ്ങൾ സൂക്ഷിച്ച് വച്ചത്. 2.6 ലക്ഷം രൂപ വരുന്ന ബജാജ് ഡൊമിനറാണ് ഭൂപതി വാങ്ങിയത്.




പത്ത് മണിക്കൂർ കൊണ്ടാണ് ബാക്ക് ഷോറൂമിലെ ജീവനക്കാർ നാണയങ്ങൾ എണ്ണിത്തീർത്തത്. മാനേജർ മഹാവിക്രാന്ത് പറയുന്നു. 
ബിസിഎ ബിരുദധാരിയായ ഭൂപതി സ്വകാര്യ കമ്പനിയിൽ കമ്പ്യൂട്ടർ ഓപ്പറേറ്ററായി ജോലി ചെയ്യുകയായിരുന്നു. നാല് വർഷം മുമ്പാണ് ഭൂപതി യൂട്യൂബ് ചാനൽ തുടങ്ങിയത്.



ഒരു ബൈക്കെന്ന ആഗ്രഹം മനസ്സിലുണ്ടായിരുന്നെങ്കിലും അതിനാവശ്യമായ പണം അന്ന് കയ്യിൽ ഉണ്ടായിരുന്നില്ല. തുടർന്നാണ് ഒരു രൂപ കൂട്ടിവെച്ച് ബൈക്ക് വാങ്ങാൻ തീരുമാനിച്ചത്.  

വീഡിയോ കാണാൻ..👇






Post a Comment

Previous Post Next Post