പണിമുടക്ക് ആയതുകൊണ്ട് തന്നെ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ അനുഭവിക്കുകയാണ് എങ്കിൽ കെഎസ്ഇബിയുടെ ടോൾഫ്രീ നമ്പർ ആയ 1912 എന്ന നമ്പരിലേക്ക് വിളിക്കാവുന്നതാണ്.
രണ്ടാമത്തെ അറിയിപ്പ് 65 രൂപയ്ക്ക് എൽഇഡി ബൾബുകൾ കെഎസ്ഇബിയിൽ നിന്നും വിതരണം ചെയ്യുന്നുണ്ട്.
65 രൂപയ്ക്കാണ് ഒൻപത് വാർട്സിന്റെ എൽഇഡി ബൾബുകൾ ഫിലമെന്റ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി കെഎസ്ഇബി ബോർഡ് വിതരണം ചെയ്യുന്നത്. ഇലക്ട്രിക്കൽ സെക്ഷനിലെ സൂപ്രണ്ടിനെ ബൾബുകൾ ആവശ്യമുള്ള ആളുകൾ ഫോൺവഴി അറിയിക്കണം. ബൾബുകളുടെ എണ്ണം ഉറപ്പാക്കിയതിന് ശേഷം സെക്ഷൻ ഓഫീസുകളിൽ പണമടച്ച് ബൾബുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ്.
മൂന്നാമതായി അടുത്തമാസം ഇലക്ട്രിസിറ്റി ബില്ല് കൂടും എന്ന അറിയിപ്പാണ് പുറത്തുവരുന്നത്. നിലവിൽ മാർച്ച് മാസം ആയതുകൊണ്ട് തന്നെ ചൂടുകൂടിയ കാലാവസ്ഥയാണുള്ളത്. വൈദ്യുതിയുടെ ഉപയോഗം ഈ സമയങ്ങളിൽ കേരളത്തിലാകമാനം കൂടിയിരിക്കുകയാണ് എന്ന് കെഎസ്ഇബി അറിയിച്ചു. ഒരു നിശ്ചല സ്ലാബ് കഴിഞ്ഞാൽ പിന്നീടുള്ള ഓരോ യൂണിറ്റിലും ചാർജ് വർധിപ്പിക്കും.
ഇങ്ങനെ വന്ന സാഹചര്യത്തിൽ നല്ല ഉപയോഗം ഉണ്ടാകുമ്പോൾ സാധാരണയായി അടയ്ക്കുന്ന ബില്ലിനെക്കാളും ഉയർന്ന വില നിങ്ങൾക്ക് അടക്കേണ്ടി വരും. വൈദ്യുതി ഉപയോഗിക്കുമ്പോൾ ശ്രദ്ധിച്ച് ഉപയോഗിക്കുവാൻ എല്ലാ ഗുണഭോക്താക്കളും ശ്രദ്ധിക്കുക. വൈദ്യുതി നിരക്ക് വർദ്ധിപ്പിക്കണമെന്ന കെഎസ്ഇബി ബോർഡിന്റെ ആവേശം അനുസരിച്ച് റെഗുലേറ്ററി കമ്മീഷൻ പൊതു തെളിവെടുപ്പ് നടത്തുന്നുണ്ട്.
ഈ തെളിവെടുപ്പിന് ഹാജരായി കാര്യങ്ങൾ വ്യക്തമാക്കിയാൽ മാത്രമാണ് വൈദ്യുതിനിരക്ക് കൂടട്ടുന്നതുമായി സംബന്ധിച്ച കാര്യങ്ങളിൽ ചെറിയ മാറ്റങ്ങൾ എങ്കിലും എത്തുകയുള്ളൂ.
إرسال تعليق