ദാറുന്നജാത്ത് വാർഷിക സമ്മേളനത്തിന് പ്രൗഢ സമാപനം darunnanjath


ഉപ്പള :
ചിഗുറുപാദെ: മത ഭൗതിക വിദ്യാഭ്യാസ ജീവകാരുണ്യ പ്രവർത്തന വഴിയിൽ 12 വർഷം പിന്നിടുന്ന ചിഗുറുപാദെ ദാറുന്നജാത്ത് സ്ഥാപനത്തിന്റെ 12ാം വാർഷിക മഹാ സമ്മേളനവും അജ്മീർ ആണ്ട് നേർച്ചയും സമാപിച്ചു.
14ന് വൈകുന്നേരം നടന്ന മദനീയ്യം ആത്മീയ മജ്‌ലിസിന് അബ്ദുൽ ലത്തീഫ് സഖാഫി കാന്തപുരം നേതൃത്വം നൽകി. വാർഷികത്തിന്റെ ഭാഗമായി മടവൂർ മൗലിദ് ഏർവാടി മൗലിദ് എന്നിവ നടന്നു. 15ന് രാവിലെ നടന്ന ദഅവാ സംഗമത്തിൽ കെ.പി ഹുസൈൻ സഅദി കെ.സി റോഡ് വിഷയാവതരണം നടത്തി.
അജ്മീർ മൗലിദിന് സയ്യിദ് സലീം അസ്സഖാഫ് തങ്ങൾ കർണാടക നേതൃത്വം നൽകി. 7 മണിക്ക് സമാപന സമ്മേളനം സമസ്ത ജില്ലാ സെക്രട്ടറി ഏ.ബി മുഹ്‌യിദ്ദീൻ സഅദി ചേറുറിന്റെ അധ്യക്ഷതയിൽ കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറൽ സെക്രട്ടറി പള്ളങ്കോട് അബ്ദുൽ ഖാദിർ മദനി ഉദ്ഘാടനം ചെയ്തു. പേരോട് മുഹമ്മദ് അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. സമാപന കൂട്ടുപ്രാർത്ഥനക്ക് സയ്യിദ് അബ്ദുൽ റഹ്മാൻ ശഹീർ അൽ ബുഖാരി മള്ഹർ നേതൃത്വം നൽകി. കൊല്ലംപാടി അബ്ദുൽ ഖാദിർ സഅദി, മുഹ്‌യിദ്ദീൻ സഖാഫി ബൊൾമാർ തുടങ്ങിയവർ പ്രസംഗിച്ചു. ദാറുന്നജാത്ത് ജനറൽ സെക്രട്ടറി അബ്ദുൽ ഖാദിർ സഖാഫി സ്വാഗതവും ശബീർ അശ്അരി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post