നിങ്ങളുടെ യഥാർത്ഥ സ്വഭാവം ഇനി ജനിച്ച വർഷത്തിന്റെ അവസാന അക്കം നോക്കി പറയാൻ സാധിക്കും.. അത്ഭുതപെടുത്തുന്ന അറിവ് !!




എല്ലാവരുടെയും ജനിച്ച വർഷത്തിന്റെ അവസാന അക്കം നോക്കി അവരുടെ സ്വഭാവഗുണങ്ങൾ പറയാൻ സാധിക്കും. നിങ്ങൾ ജനിച്ചവർഷത്തിന്റെ അവസാന അക്കം ഒന്നാണെങ്കിൽ ഇവർ നല്ല മത്സരബുദ്ധി ഉള്ളവരും അതിൽ വിജയിക്കുന്നവരുമായിരിക്കും.



അതുപോലെതന്നെ എന്തെങ്കിലും ആഗ്രഹം നേടിയെടുക്കണം എന്ന മോഹവുമായി നടക്കുന്നവരാണെങ്കിൽ അതിനു വേണ്ടി കഠിനമായി പരിശ്രമിക്കുന്നവരും ആയിരിക്കും.
ഒരു കാര്യത്തിലും എളുപ്പത്തിൽ തോൽവി സമ്മതിക്കാതിരിക്കുന്നത് മാത്രമല്ല അവസാനശ്വാസംവരെ വിജയത്തിന് വേണ്ടി ശ്രമിക്കുകയും ചെയ്യുന്ന സ്വഭാവമായിരിക്കും ഇവർക്ക്. വലിയ രീതിയിൽ തർക്ക സ്വഭാവം ഒന്നും ഇല്ലാത്തവരായിക്കും ഇവർ.



ഇനി ജനിച്ച വർഷത്തിന്റെ അവസാന അക്കം രണ്ടാണെങ്കിൽ ഇവർ പൊതുവേ ദയാലുവായിട്ടുള്ള ആളുകൾ ആയിരിക്കും. തങ്ങളോട് ഏറെ അടുപ്പമുള്ളവരെയും അല്ലാത്തവരെയും ഒരേ രീതിയിൽ തന്നെ കാണുന്നവരായിരിക്കും. അതുപോലെതന്നെ കൂടുതൽ അടുത്തു നിൽക്കുന്നവരോട് മാത്രമേ യഥാർത്ഥ സ്വഭാവം എന്താണ് എന്ന് വെളിപ്പെടുത്തി കൊടുക്കാനായി താൽപര്യം കാണിക്കുകയുള്ളൂ.



അതുകൊണ്ട് തന്നെ നിങ്ങളെ അടുത്തറിയാവുന്നവർക്ക് മാത്രമേ നിങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ ആവുകയുള്ളൂ. ഓരോരുത്തരോടും പാലിക്കേണ്ട അകലം പാലിച്ചു തന്നെ നിർത്തുന്നവരായിരിക്കും ഇവർ. ഇനി അവസാന അക്കം മൂന്നാണെങ്കിൽ ഒരു കാര്യത്തിനെ പലരീതിയിലും നോക്കി കാണുന്ന ആൾ എന്നാണ് അർത്ഥം.



ആളുകളെ കണക്കിലെടുത്ത് അവരുടെ അഭിപ്രായങ്ങളും, അതുപോലെതന്നെ നിങ്ങളുടെ അഭിപ്രായങ്ങളും, കൂട്ടത്തിൽ നിങ്ങൾക്ക് എതിരെ പറയുന്ന ആളുകളുടെ അഭിപ്രായങ്ങളും, നിങ്ങളെ സ്നേഹിക്കുന്നവരുടെ അഭിപ്രായങ്ങളും എല്ലാം കണക്കിലെടുത്ത് ഒരു തീരുമാനത്തിലെത്തുന്നവരായിരിക്കും ഇവർ.
ഇനി നിങ്ങളുടെ അക്കം നാലാണെങ്കിൽ  നിങ്ങൾ വളരെ ദയാലു ആയിട്ടുള്ള ഒരാളായിരിക്കും. 



അതുപോലെ നിങ്ങളെകുറിച്ച് നിങ്ങൾക്ക് തന്നെ വളരെ ബോധ്യമുണ്ടായിരിക്കും. നിങ്ങൾക്ക് എന്താണ് വേണ്ടതെന്നും, എവിടെയാണ് നിൽക്കേണ്ടത് എന്നും വളരെ വ്യക്തമായ ബോധ്യമുള്ള ഒരാളായിരിക്കും. നിങ്ങളുടെ ചിന്തകൾ തന്നെയാണ് നിങ്ങൾക്ക് ഏറ്റവും വലിയ ധനവും. ഇനി അക്കം 5 ആണ് വരുന്നതെങ്കിൽ മനുഷ്യരുടെ എല്ലാത്തരം സ്വഭാവ വിശേഷങ്ങളും ഉള്ള ഒരാളായിരിക്കും നിങ്ങൾ.



തിരഞ്ഞെടുക്കുന്നത് പോലെ എങ്ങനെ വേണമെങ്കിലും ആകാൻ സാധിക്കുന്ന തരക്കാരായിരിക്കും ഇവർ. ഇനി ആറാണ് അക്കം വരുന്നതെങ്കിൽ ഇരുട്ട് എന്നതിനെയാണ് സൂചിപ്പിക്കുന്നത്. വിരോധമുള്ള അല്ലെങ്കിൽ ഇഷ്ടമില്ലാത്ത എന്തിനെയും നശിപ്പിക്കുന്നവർ ആയിരിക്കും ഇവർ. ഇനി അക്കം 7 ആണ് വരുന്നതെങ്കിൽ നിങ്ങൾ ഒരു കാരണവശാലും മറ്റുള്ളവർക്ക് പിടികൊടുക്കാത്തവർ ആയിരിക്കും.



നിങ്ങളുടെ പുഞ്ചിരിയിൽ ഒരുപാട് രഹസ്യങ്ങൾ ഒളിപ്പിച്ചു വെക്കുന്നവരായിരിക്കും. മാത്രമല്ല വളരെ അധികം തമാശ പറയുന്നവരും അതുപോലെതന്നെ തമാശ വളരെയധികം ഇഷ്ടപ്പെടുന്നവരും ആസ്വദിക്കുന്നവരുമായിരിക്കും ഇവർ. മാത്രമല്ല പെട്ടന്ന് അടുപ്പം തോന്നുന്ന രീതിയിൽ ഉള്ള പെരുമാറ്റവും, വളരെ ദയയുള്ളവരും മൃദുവായി പെരുമാറുന്നവരുമായിരിക്കും.



8 എന്ന അക്കം ആണ് വരുന്നതെങ്കിൽ ഇവർക്ക് ഒരുപാട് ഐഡിയ ഉള്ളവരും അതിനനുസരിച്ച് പ്രവർത്തിക്കുന്ന ഒരു ആളുമായിരിക്കും. മാത്രമല്ല വളരെ ആഴങ്ങളിൽ ചിന്തിക്കുകയും, സംസാരത്തിൽ കൂടുതൽ അർത്ഥമുള്ള കാര്യങ്ങൾ ഉൾപ്പെടുത്താൻ നോക്കുകയും ചെയ്യുന്നവരുമായിരിക്കും. ഇത്തരത്തിൽ തന്നെ തങ്ങൾക്കൊപ്പം നിൽക്കുന്നവരോടൊപ്പം നിൽക്കാൻ താല്പര്യം കാണിക്കുന്നവരും വളരെ ധൈര്യമുള്ളവരും ആയിരിക്കും ഇവർ.



നിങ്ങളുടെ ജനിച്ചവർഷത്തിന് അവസാനം 9 ആണ് വരുന്നതെങ്കിൽ എല്ലാ കാര്യങ്ങളിലും പൂർണത ആഗ്രഹിക്കുന്ന ആൾ ആയിരിക്കും എന്നാണ് അർത്ഥം. എന്ത് കാര്യം ചെയ്താലും അതിൽ  തൃപ്തിവരാതെ വീണ്ടും ചെയ്ത്‌ പൂർണ്ണതയിൽ എത്തിക്കുന്നവർ ആയിരിക്കും. അതുപോലെ ദയാലുക്കളായ ഇവരെ ആളുകൾ പറ്റിക്കാൻ ശ്രമിക്കുകയും ചെയ്യാറുണ്ട്. ഇനി നിങ്ങളുടെ അവസാന അക്കം 0 ആണ് വരുന്നതെങ്കിൽ വളരെ ദയാലുകളും ഏതു സാഹചര്യത്തിലും പെട്ടെന്ന് പൊരുത്തപ്പെടുന്ന വരുമായിരിക്കും.



അതുപോലെതന്നെ ശരിയായ സ്വഭാവം ഒളിപ്പിച്ചുവയ്ക്കാനും ഇവർക്ക് നല്ലൊരു കഴിവുണ്ട്. അതുപോലെ അല്പം തിരക്ക് സ്വഭാവവും ഇക്കൂട്ടരിൽ കാണാറുണ്ട്. നിങ്ങളുടെ ജനിച്ച വർഷം ഏതാണെന്ന് കമന്റ്‌ ചെയ്യൂ.

Post a Comment

أحدث أقدم