പെൺകുഞ്ഞിന് ജന്മം നൽകി; യുവതിയുടെ കാലിൽ ചട്ടുകം പൊള്ളിച്ച് ഭര്‍തൃവീട്ടുകാർ; ക്രൂരം




പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന്റെ പേരില്‍ 22-കാരിക്ക് ഭര്‍തൃവീട്ടുകാരുടെ ക്രൂരപീഡനം. മുറിയില്‍ അടച്ചിടുകയും ചട്ടുകം പഴുപ്പിച്ച് കാലില്‍ വച്ച് പൊള്ളിക്കുകയും ചെയ്തതായി യുവതിയുടെ പരാതി. മധ്യപ്രദേശിലെ ഇന്‍ഡോര്‍ ദേവാസിലാണ് സംഭവം.



യുവതിയെ കാണാന്‍ സഹോദരന്‍ വീട്ടിലെത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. സഹോദരന്റെ നിര്‍ദേശപ്രകാരം യുവതി പൊലീസില്‍ പരാതി നല്‍കി. പൊലീസ് ഗാര്‍ഹികപീഡനം അടക്കം വിവിധ വകുപ്പുകള്‍ അനുസരിച്ച് ഭര്‍ത്താവിനും മറ്റു ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്തു.
മൂന്ന് വര്‍ഷം മുന്‍പായിരുന്നു യുവതിയുടെ കല്യാണം. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. ഇതിന് പിന്നാലെയാണ് ഭര്‍തൃവീട്ടുകാരുടെ ഉപദ്രവം തുടങ്ങിയതെന്ന് യുവതിയുടെ പരാതിയില്‍ പറയുന്നു.



പെണ്‍കുഞ്ഞിന് ജന്മം നല്‍കിയതിന് പിന്നാലെ ഭര്‍തൃവീട്ടുകാരുടെ പെരുമാറ്റത്തില്‍ മാറ്റം വന്നു. തുടര്‍ച്ചയായി ഒരു ദയയുമില്ലാതെ തന്നെ തല്ലാറുണ്ടെന്ന് പരാതിയില്‍ പറയുന്നു. നിസാര കാര്യങ്ങള്‍ പറഞ്ഞാണ് മര്‍ദ്ദനം. മുറിയില്‍ അടച്ചിടുകയും ചട്ടുകം പഴുപ്പിച്ച് കാലില്‍ വെച്ച് പൊള്ളിക്കുകയും ചെയ്തതായി പൊലീസ് പറയുന്നു.

Post a Comment

Previous Post Next Post